Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 13:30 IST
Share News :
മുക്കം:മുക്കം നഗരസഭയിലെ ബീജെ പി കൗൺസിലർമാർ വിട്ട് നിന്നു. ക്വാറവും തികഞ്ഞില്ല മുക്കം നഗരസഭ ചെയര്‍മാൻ പി.ടി ബാബുവിനെതിരെ യു ഡി എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. നഗരസഭ ഓഫീസ്സിന് മുന്നിൽ യൂ ഡി എഫും, എൽഡി എഫും തമ്മിൽ ആരോപണങ്ങളുമായി ശക്തമായ പോർവിളികൾ ഉയർന്നു ഒരു മണിക്കൂറോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ്സ് വിരട്ടി . വീണ് പലർക്കും പരിക്കേറ്റു . അതേ സമയം നഗരസഭയുടെ ഭരണം നിലനിർത്തുന്ന വിമത ലീഗ് കൗൺസിലെറെ പോലീസ്സ് സംരക്ഷണത്തിൽ നഗരസഭ ഓഫീസിലേക്ക് എത്തിച്ചത്. ഇതിനിടയിൽ ഉന്തും തള്ളിലും വിമത ലീഗ് കൗൺസിലർ അബ്ദുൽ മജീദിൻ്റെ കഴുത്തിൻ്റെ ഇടത് ഭാഗത്ത് പരിക്കേറ്റു.മുത്തേരി പെ രുമ്പടപ്പിൽ വിദേശ മദ്യ ഷാപ്പിന് നഗരസഭ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് യൂഡി എഫ് അവിശ്വാസം പ്രമേയം കൊണ്ട് വന്നത്. രാവിലെ 9.45 ന് ആരംഭിച്ച കൗൺസിൽ യോഗത്തിൽ മുപ്പത്തി മൂന്ന് അംഗങ്ങളുള്ള ഭരണ സമിതിയിൽ യു ഡി എഫിലെ പതിഞ്ചംഗ കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത് അതേ സമയം ബി.ജെ പി യുടെ രണ്ട് കൗൺസിലർമാർ വിട്ട് നിന്നു എൽ ഡി എഫിെലെ പതിനഞ്ച് പേരും പങ്കെടുത്തില്ല. യൂഡിഎഫിലെ പതിനഞ്ചംഗങ്ങൾ മാത്രമാണ് രാവിലെ 9.45 ന് ആരംഭിച്ച അവിശ്വാസ ചർച്ച
യിൽ ഹാജറായിരുന്നത്. ഇതിൽ തന്നെ മൂന്ന് പേർ വെൽഫെ യർ പാർട്ടി കൗൺസിലർമാരാണ്. ക്വാറം തികയണമെങ്കിൽ 17 കൗൺസിലർമാർ പങ്കെടുക്കണം. യൂ.ഡി.എഫിൻ്റെ ഒരു കൗൺസിലർ രോഗം മൂലം അവശതയിലാണ് യോഗത്തിലെത്തിയത്. ഇപ്രകാരം ക്വാറം തികയാത്തിനാൽ അവിശ്വാസപ്രമേയം തള്ളി ഭരണ മാറ്റം പരാജയപ്പെട്ടു. ഇന്ന് (ചൊവ്വ) ഉച്ചക്ക് 2 മണിക്ക് നഗരസഭ ചെയർപേഴ്സൺ അഡ്വ . കെ പി ചാന്ദിനിക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയഭരണ വകുപ്പ് കോഴിക്കോട് ജോയിൻ്റ് ഡയരക്ടർ ടി.ജെ അരുണിൻ്റെ നേതൃത്വത്തിലാണ് രണ്ട് അവിശ്വാസ പ്രമേയങ്ങൾ ചർച്ച ചെയ്യുന്നത്. ഭരണത്തിൻ്റെ നിലനിൽപ്പിന് സഹായകമായ വിമത ലീഗ് കൗൺസിലർ അബ്ദുൽ മജീദിനെ 11 മണിയോടെ വീണ്ടും കനത്ത പോലീസ് സംരക്ഷണത്തിലാണ് വീട്ടിലേക്ക് കൊണ്ട് പോയത്
വീഡിയോകൾ '
Follow us on :
Tags:
More in Related News
Please select your location.