Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 22:03 IST
Share News :
തിരൂരങ്ങാടി : വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനവും സമകാലിക വിഷയങ്ങളിൽ അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ പത്ര വായന ഉൾപ്പെടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള സർക്കാർ നീക്കം അഭിനന്ദനീയമാണ്.
നവ മാധ്യമങ്ങളുടെ അതിപ്രസരം പുതുതലമുറയെ വായനയിൽ നിന്ന് പിന്നോട്ടാക്കിയതായും, പത്ര വായന
പാഠ്യപദ്ധതിയുടെ ഭാഗമാക്കുക വഴി
വിദ്യാർത്ഥികളിൽ വായനശീലം ഒരു പരിധിവരെയെങ്കിലും തിരിച്ച് കൊണ്ട് വരാനാകുമെന്നും ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.പി അബ്ദുൽ വഹാബ് എൻ.പി.എ.എ തിരൂരങ്ങാടി മേഖല കൺവെൻഷനിൽ
മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് കൊണ്ട് പറഞ്ഞു.
പ്രസിഡൻ്റ് ചെമ്പൻ ശിഹാബ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് ബഷീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ഖാലിദ് തിരൂരങ്ങാടി, അപ്പുകുട്ടൻ വള്ളിക്കുന്ന്, സാലിം പടിക്കൽ, സൈതു അച്ചനമ്പലം, ഷംസു ഉള്ളണം, അശ്റഫ് തച്ചറ പടിക്കൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.