Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2024 17:48 IST
Share News :
സാമ്പത്തിക മേഖലയിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം: വി .ഡി സതീശൻ
പറവൂർ: നിധി കമ്പനീസ് അസോസിയേഷൻ എറണാകുളം സോണൽ സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക മേഖലയിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പണം സാധാരണക്കാരുടെ കയ്യിൽ എത്തിയാൽ മാത്രമേ നാട്ടിൽ പുരോഗതി ഉണ്ടാകൂ. ചെറിയ തുകകൾ സാധാരണക്കാരായ കൂടുതൽ ആളുകൾക്കു ലഭിച്ചാൽ ആ പണം കൃത്യമായി മാർക്കറ്റിൽ ചെലവഴിക്കപ്പെടുകയും വിപണിയെ സജീവമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻമന്ത്രി എസ്. ശർമ ബിസിനസ് അവാർഡുകളും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എൻ രാധാകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. എ ജി എം ഉദ്ഘാടനം എൻ സി എ സംസ്ഥാന പ്രസിഡൻറ് ഡേവിസ് എ. പാലത്തിങ്കൽ നിർവഹിച്ചു. എറണാകുളം സോണൽ പ്രസിഡൻറ് എം. വി മോഹനൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ. എ സലീഷ്, സോണൽ സെക്രട്ടറി കെ. ഒ വർഗീസ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. കമ്പനി കോമ്പൗണ്ടിംഗ് വിഷയങ്ങളെക്കുറിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് ഇ. എ ജോസഫ് വിശദീകരിച്ചു. സ്റ്റേറ്റ് കോഡിനേറ്റർ ജിമ്മി ജോർജ് അംഗങ്ങൾക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പോളിസികളുടെ വിതരണം നടത്തി.
സംസ്ഥാന ട്രഷറർ എം. ജെ ജോജു, സെക്രട്ടറിമാരായ എം. സുരേഷ്, ഗോപൻ സി. നായർ, പി. ബി സുബ്രഹ്മണ്യൻ. വിവിധ സോണൽ പ്രസിഡൻ്റുമാരായ പി. സി നിധീഷ്, ജെ. ഹേമചന്ദ്രൻ നായർ, അടൂർ സേതു, സംസ്ഥാന സമിതി അംഗം ജെന്നി എം. ജോർജ്, എറണാകുളം സോൺ വൈസ് പ്രസിഡൻറ് രാജഗോപാൽ സി, സ്വാഗതസംഘം വൈസ് ചെയർമാൻമാരായ ജോഷി ടി.ബി, എസ്. ബി വാസുദേവ മേനോൻ, അഗസ്റ്റസ് സിറിൽ, എറണാകുളം സോൺ ജോ. സെക്രട്ടറി ജോബി ജോർജ്, ട്രഷറർ വി. എസ് തങ്കപ്പൻ, ജിനോ പൊയ്യാറാ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.