Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ എം.എൻ കാരശ്ശേരിയുടെ ബഷീറിൻ്റെ പൂങ്കാവനം എന്ന പുസ്തക ചർച്ച സംഘടിപ്പിച്ചു.

29 Jul 2024 09:43 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഭ്രാന്താശുപത്രിയിലും ജയിലിലുമെല്ലാം പൂങ്കാവനങ്ങൾ വെച്ചു പിടിപ്പിക്കുന്ന ആളാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് യുവ സാംസ്കരിക പ്രവർത്തക ആര്യ കരുണാകരൻ പറഞ്ഞു . അദ്ദേഹത്തിനു പ്രിയങ്കരമായ ഒരു പദമാണ് പൂങ്കാവനം. ഭാര്യ ഫാമ്പിയ്ക്കും മകൾക്കും ഈ സംഗതിയിൽ നല്ല താത്പര്യമുണ്ടായിരുന്നു എന്ന് ആര്യ വിശദികരിച്ച് . വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 110 മത് സാഹിതൃ ചർച്ചയിൽ മോഡറേറ്റർ ആയി സംസ്കരിക്കുകയായിരുന്നു അവർ. എം.എൻ. കാരശ്ശേരിയുടെ ബഷീറിൻ്റെ പൂങ്കാവനം എന്ന പുസ്തകം സാഹിത്യ നിരൂപകൻ ഡോ. എസ്. പ്രീതൻ സദസ്സിന് പരിചയപ്പെടുത്തി. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ,ബഷീർ കഥാപാത്രം സെയ്തു മുഹമ്മദ്, കവി സി. ജി. ഗിരിജൻ ആചാരി, കെ.കെ. രാധാകൃഷ്ണൻ, ബേബി. ടി . കുര്യൻ, അനിത . എസ്. എന്നിവർ പ്രസംഗിച്ചു. ഏറ്റവും മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം ലഭിച്ച കലാസോമന് ബഷീർ അമ്മ മലയാളത്തിൻ്റെ ഉപഹാരം ബഷീർ കഥാപാത്രം സെയ്ത് മുഹമ്മദ് ചടങ്ങിൽ വച്ച് നൽകി ആദരിച്ചു.

Follow us on :

More in Related News