Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 20:18 IST
Share News :
ചാലക്കുടി : മലപ്പുറം മഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കലയാമി കഥകളി അക്കാദമിയുടെ ചാലക്കുടി ശാഖ ചാലക്കുടി ശ്രീധരമംഗലം ക്ഷേത്ര ആരംഭിച്ചു. കേരളത്തിൽ കഥകളി വേഷം, സംഗീതം, മേളം, ചുട്ടി എന്നിങ്ങനെ വിവിധ പാഠ്യ വിഷയങ്ങളാണ് കലയാമി കഥകളി അക്കാദമിക്ക് കീഴിൽ അഭ്യസിപ്പിച്ചു വരുന്നത്. ജൂലൈ 7 ഞായറാഴ്ച ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്ര ഹാളിൽ രാവിലെ 10 മണിയോട് കൂടി ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ്ബ് ഭാരവാഹി ശ്രീ മുരളി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ കലയാമി കഥകളി അക്കാദമി ഡയറക്ടർ ശ്രീ കലാമണ്ഡലം മനോജ് കുമാർ സ്വാഗതം അറിയിച്ചു. കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗവും പ്രമുഖ കഥകളി സംഘാടകനുമായ ശ്രീ അപ്പുക്കുട്ടൻ സ്വരലയം കലയാമി കഥകളി അക്കാദമിയുടെ ചാലക്കുടി ശാഖ ഉത്ഘാടനം ചെയ്തു. ശ്രീ ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്ര ദേവസ്വം സെക്രട്ടറി ശ്രീ കാർത്തികേയൻ മാസ്റ്റർ, ചാലക്കുടി നമ്പീശൻ സ്മാരക കഥകളി പ്രസിഡന്റ് ശ്രീ പി ശശിധരൻ എന്നിവർ ആശംസകൾ അറിയിച്ചു. കലയാമി കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജിഷ്ണു കെ മനോജിന്റെ നന്ദിയോടെ ഔപചാരിക യോഗം അവസാനിച്ചു. തുടർന്ന് കലാമണ്ഡലം മനോജിന്റെ നേതൃത്വത്തിൽ കലയാമിയിലെ വിദ്യാർത്ഥികളുടെ കഥകളി ചൊല്ലിയാട്ടം അരങ്ങേറി.
Follow us on :
More in Related News
Please select your location.