Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2024 19:00 IST
Share News :
തൊടുപുഴ: വീട്ടുമുറ്റത്ത് തെന്നി വീണുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചക്കുളം കുന്നേല്‍ ഷിജു ബേബി (അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രം ഭരണ സമിതി ജോയിന്റ് സെക്രട്ടറി -45) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച സ്വന്തം വീട്ടില്‍ വച്ചാണ് അപകടം. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം തൊടുപുഴയിലേയും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിജു അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഞായറാഴ്ച രാവിലെ 11 ഓടെ മരിച്ചു. കോടിക്കുളത്തെ ഓട്ടോ തോഴിലാളിയായിരുന്നു. ഭാര്യ: ധന്യ വണ്ണപ്പുറം കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ദേവിക, ദേവാന്ദ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
Follow us on :
More in Related News
Please select your location.