Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ പ്രകടനം സംഘടിപ്പിച്ചു

03 Dec 2024 19:35 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ആഗോള ജിഹാദിന്റെ ഭാഗമായുള്ള സംഭവങ്ങളാണ് ബംഗ്ലാദേശില്‍ നടക്കുന്നതെന്ന് ആര്‍.എസ്.എസ് ദക്ഷിണ പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍. ബംഗ്ലാദേശിലെ ഹിന്ദുവേട്ടക്കെതിരെ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2047ല്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്ണാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍. ബംഗ്ലാദേശില്‍ ഒറ്റപ്പെട്ടുപോയ ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ബംഗ്ലാദേശിലെ സംഭവങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി വിഭാഗ് സംഘചാലക് കെ.എന്‍. രാജു, വിഭാഗ് കാര്യവാഹ് എം.ജി. ഷിബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി സഞ്ചു, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.


Follow us on :

More in Related News