Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് വൃക്കരോഗികൾക്ക് ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

08 Apr 2024 14:34 IST

MUKUNDAN

Share News :

ചാവക്കാട്:കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണം ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു.ഏറ്റവും വിഷമതകൾ അനുഭവിക്കുന്നത് രോഗികളും അവരുടെ സങ്കടങ്ങൾ സഹിക്കുന്നത് കുടുംബാംഗങ്ങളും അവർക്ക് സഹായം നൽകി ആശ്വാസം പകരുന്നത് കൺസോൾ പോലെയുള്ള സ്ഥാപനങ്ങളുമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി.സ്വന്തം ജീവിതത്തിലെ വിഷമാവസ്ഥ വിവരിച്ച് ദൈവാനുഗ്രഹത്തെ പ്രകീർത്തിച്ച് ചീഫ് ഗസ്റ്റ് അഞ്ചങ്ങാടി ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുഹാജി പ്രസംഗിച്ചു.ഇതിനോടനുബന്ധിച്ച് രോഗികളുടെ കുടുംബാംഗങ്ങൾക്കായി സംഘടിപ്പിച്ച സാന്ത്വന സംഗമത്തിൽ കൺസോൾ പ്രസിഡന്റ് എം.കെ.നൗഷാദ് അലി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.വി.അബ്ദു മാഷ് സ്വാഗതം പറഞ്ഞു.ഗ്ളോബൽ കോ ഓർഡിനേറ്റർ ജമാൽ താമരത്ത്,ട്രസ്റ്റി സി.എം.ജനീഷ് എന്നിവർ കൺസോളിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു.കൺസോൾ വിദേശ ഗ്രൂപ്പ് പ്രതിനിധികളായ ഇ.പി.അബ്ദുറഹ്മാൻ,ആർ.പി.ആരിഫ് എന്നിവർ ആശംസകൾ നേർന്നു.ട്രഷറർ കെ.ഷംസുദ്ധീൻ നന്ദി പറഞ്ഞു.

Follow us on :

More in Related News