Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിവൈഎഫ്ഐ സ്കൂൾ ശുചീകരിച്ചു

27 May 2024 07:41 IST

Anvar Kaitharam

Share News :

ഡിവൈഎഫ്ഐ സ്കൂൾ ശുചീകരിച്ചു


പറവൂർ: ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു. പറവൂർ എൽപിജിഎസിൽ നടന്ന ശുചീകരണ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു.

കിണറ്റിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ച ശേഷം ചെളിയും മണ്ണും കോരി മാറ്റി ഉപയോഗയോഗ്യമാക്കി. ബ്ലോക്ക് പ്രസിഡൻ്റ് ബി എ സന്ദീപ്, ആക്റ്റിംഗ് സെക്രട്ടറി എം രാഹുൽ, നേതാക്കളായ പി ആർ സജേഷ് കുമാർ, അഖിൽ ബാവച്ചൻ, നിവേദ് മധു, ശ്രേഷ മൊകേരി, എ ആർ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News