Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 09:46 IST
Share News :
കടുത്തുരുത്തി:വെള്ളൂരിൽ, കെ.ആർഎൽ.കൺസ്ട്രക്ഷൻ രംഗത്തെ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ,പണിമുടക്ക് നടത്തുന്നു. തൊഴിലാളികളുടെ കൂലി വർദ്ധനവ് 2024 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കുക,
14.ദേശീയ പ്രാദേശിക അവധി ദിനങ്ങൾ അംഗീകരിക്കുക, ഓവർടൈം അലവൻസ് ഇരട്ടി വേദനം നൽകുക,
എല്ലാ തൊഴിലാളികൾക്കും സേഫ്റ്റി ഉപകരണം നൽകുക, തൊഴിലാളികൾക്ക് വസ്ത്രം മാറുന്നതിനും ഭക്ഷണം കഴിക്കുന്നതും വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുക,
തൊഴിൽ സൈറ്റിൽ വച്ചുണ്ടാകുന്ന അപകടങ്ങൾക്ക് വൈദ്യസഹായവും,ജോലി ചെയ്യുന്നതുവരെ വേദനവും നൽകുക,
തൊഴിൽ പ്രശ്നങ്ങൾ പോലീസ് ഇടപെടൽ അവസാനിപ്പിക്കുക, തുല്യജോലിയ്ക്ക് തുല്യ വേദനം നൽകി തൊഴിലാളികൾക്ക് ജോലി ഉറപ്പുവരുത്തുക, ശൗചാലയം നിർമ്മിക്കുക,
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ നാല് ദിവസമായി പണിമുടക്ക് നടന്നു വരുമ്പോൾ, എറണാകുളത്ത് RJLC വിളിച്ചു ചേർത്ത അനുരജ്ഞന ചർച്ചയിൽ പ്രധാന കരാർ കമ്പനിയായ ഹെദർ കൺസ്ട്രക്ഷൻ്റെ പ്രധിനിധികൾ ആരും പങ്കെടുത്തിരുന്നില്ല....
ഇന്ന് രാവിലെ മാനേജ്മെന്റ് പോലീസിനെ ഉപയോഗപ്പെടുത്തി
അന്യസംസ്ഥാന തൊഴിലാളികളെ രംഗത്തിറക്കി സമരം പൊളിക്കാൻ ശ്രമിച്ചപ്പോൾ, പണിമുടക്ക് ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ കമ്പനി ഗേറ്റിൽ ധർണ സമരം ശക്തമായ രീതിയിൽആരംഭിച്ചു.സിഐടിയു യൂണിയൻ ജനറൽ സെക്രട്ടറി സി എം രാധാകൃഷ്ണൻ അധ്യക്ഷ വഹിച്ച യോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി ടിവി രാജൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് കെ ഡി വിശ്വനാഥൻ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആർ നികിതകുമാർ, കോൺഗ്രസ് ഐ ബ്ലോക്ക് പ്രസിഡണ്ട് എം കെ ഷിബു, എം ആർ ഷാജി, എ കെ രജീഷ്, കുര്യാക്കോസ് തോട്ടത്തിൽ, പി പി ഷാജി,സി എ കേശവൻ, കെ കെ സുനിൽകുമാർ,പി ടി വിദ്യാധരൻ ഐ സി ബൈജു, വർഗീസ് എന്നിവർ സംസാരിച്ചു.
സമരം നാളെ മുതൽ ശക്തമായ രീതിയിൽ ഗേറ്റ് പിടിക്കൽ ആഹാരം പാകം ചെയ്തു കഴിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകാൻ സംയുക്ത നേതൃത്വം തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.