Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 15:06 IST
Share News :
മുനമ്പത്തെ വഖഫ് ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവ്. റിട്ടയേർഡ് ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. വിഞ്ജാപനം പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട വസ്തുവിൻ്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യുക എന്നതാണ് ജുഡീഷ്യൽ കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ.
കേരള സർക്കാരിൻ്റെ അഭിപ്രായത്തിൽ, അന്വേഷണത്തിൻ്റെ സ്വഭാവം കണക്കിലെടുത്തും കേസിൻ്റെ സാഹചര്യങ്ങൾ കണക്കിലെടുത്തും 1952ലെ കമ്മീഷൻസ് ഓഫ് ഇൻക്വയറി ആക്ടിലെ അഞ്ചാം വകുപ്പിൻ്റെ (2), (3), (4), (5) എന്നീ ഉപവകുപ്പുകൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ കമ്മീഷന് ബാധകമാക്കേണ്ടതും അതിനാൽ പ്രസ്തുത വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരം മുൻ സൂചിപ്പിച്ച എല്ലാ വ്യവസ്ഥകളും ഈ കമ്മീഷനും ബാധകമായിരിക്കുമെന്ന് സർക്കാർ നിർദ്ദേശിക്കുന്നുവെന്നും’ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.