Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 18:42 IST
Share News :
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രി ആക്കി ഉയർത്തുവാൻ ആവശ്യപ്പെട്ടു ജനകീയ സമരസമിതി നടത്തിവരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കുവാൻ ജനകീയ സമരസമിതിയുടെ യോഗം തീരുമാനിച്ചു. ഇലക്ഷൻ മൂലം സമര പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കിടത്തി ചികിത്സയും 24 മണിക്കൂറും ഡോക്ടറുടെ സേവനം, മികച്ച സൗകര്യങ്ങളോടെയുള്ള അത്യാഹിത വിഭാഗം, പ്രസവ, ശിശുരോഗ, ഹൃദ്രോഗ, അസ്ഥിരോഗ ചികിത്സാ വിഭാഗങ്ങൾ തുടങ്ങിയവ സമരത്തിൻ്റെ പ്രധാന ആവശ്യങ്ങളാണ്. തുടർ സമരങ്ങളുടെ ഭാഗമായി ഭീമ ഹർജിയിലേക്കുള്ള ഒപ്പുശേഖരണവും സമരസമിതിയുടെ പ്രാദേശിക യൂണിറ്റുകളുടെ രൂപീകരണവും ആരംഭിക്കും. സമരസമിതി ചെയർമാൻ രാജീവ് പുഞ്ചവയലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബെന്നി ദേവസ്യ, സിജു കൈതമറ്റം, തമ്പി കാവുംപാടം, കെ.കെ ജലാലുദ്ദീൻ, ടി.എസ് റഷീദ്, ഇ.എ കോശി, രാജീവ് അലക്സാണ്ടർ, സി എസ് പ്രമോദ്, രാജു ജി കീഴ് വാറ്റ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.