Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 10:46 IST
Share News :
ദുരന്തബാധിതരെ സഹായിക്കാൻ വീട്ടമ്മയുടെ വക ഇരുചക്രവാഹനവും
പറവൂർ: വയനാട് ദുരന്തബാധിതരെ സഹായിക്കാൻ വീട്ടമ്മ ഇരുചക്രവാഹനം കൈമാറി.
വയനാട്ടിലെ ദുരന്തബാധിത പ്രദേശത്ത് വീട് നിർമ്മിച്ചു നൽകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കളമശ്ശേരി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ വരാപ്പുഴ മേഖലാ കമ്മിറ്റിയിൽ ആരംഭിച്ച സ്ക്രാപ്പ് ചലഞ്ചിലേക്കാണ് കുടിലിങ്കൽ മോളി ജോസ് താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടർ സംഭാവനയായി നൽകിയത്. ഇതു വിൽപ്പന നടത്തി കിട്ടുന്ന തുക വീട് നിർമിക്കാനായുള്ള സഹായ നിധിയിലേക്ക് നൽകും.
മേഖല സെക്രട്ടറി എം ആർ ധനേഷ്, പ്രസിഡന്റ് എം സി ശ്രീകുമാർ എന്നിവർ സ്കൂട്ടർ ഏറ്റുവാങ്ങി.
Follow us on :
Tags:
More in Related News
Please select your location.