Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2024 20:46 IST
Share News :
കടുത്തുരുത്തി:കുറവിലങ്ങാട് ദേവമാതാ കോളജിൽ നാളെ തിങ്കൾ മുതൽ 24 ബുധൻ വരെ 'നാനോ ക്വസ്റ്റ്' ത്രിദിന ശാസ്ത്രശിൽപ്പശാല നടത്തും. സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് എന്നിവയുടെ പിന്തുണയോടെ ഫിസിക്സ് വിഭാഗമാണ് ശിൽപ്പശാല നടത്തുന്നത്.
ബിരുദ വിദ്യാർത്ഥികൾക്ക് നാനോ മെറ്റീരിയൽ സിന്തസിസിൽ പ്രായോഗിക പരിചയവും വിദഗ്ധ മാർഗനിർദേശവും നൽകുക, പ്രോജക്ടുകളും ഗവേഷണങ്ങളും ആരംഭിക്കുന്നതിന് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ശിൽപ്പശാല. നാനോ ശാസ്ത്ര വിദഗ്ധനും എംജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സാബു തോമസ് ശില്പശാല ഉദ്ഘാടനം ചെയ്യും.പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, ഫിസിക്സ് വിഭാഗം മേധാവി ഡോ. സജി അഗസ്റ്റിൻ, കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.