Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മനുഷ്യത്വരഹിത പെരുമാറ്റത്തിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ഏകദിന ഉപവാസം നാളെ നടക്കും.

15 Jan 2025 10:53 IST

Jithu Vijay

Share News :

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മനുഷ്യത്വരഹിത പെരുമാറ്റത്തിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ഏകദിന ഉപവാസം നാളെ നടക്കും. രാവിലെ 9 മണിക്ക് ചെമ്മാട് താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിക്കുന്ന ഉപവാസം മൂന്ന് മണി വരെ നീണ്ടു നില്‍ക്കും. ചെമ്മാട് ബ്ലോക്ക് റോഡ് പരിസരത്ത് നിന്നും രാവിലെ 8.30-ന് പ്രകടനമായാണ് ഉപവാസ പന്തലിലേക്ക് എത്തുക. 


ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് രോഗി മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക, പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരനെ തിരിച്ചെടുക്കുക, പോസ്റ്റ് മോര്‍ട്ടത്തിലെ ഡോക്ടര്‍മാരുടെ താന്തോന്നിത്തരം അവസാനിപ്പിക്കുക, കൈ മുറിഞ്ഞ് ആശുപത്രിയിലെത്തിയ ഒരു വയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ച ഡോക്ടറെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുക, ഇത് ചൂണ്ടിക്കാട്ടിയ യുവാവിനെതിരെ കേസ് കൊടുത്ത ഡോ.ഫെബ്‌നയുടെ കാടത്തം അവസാനിപ്പിക്കുക, രോഗികളെ തടഞ്ഞ് ഡ്യൂട്ടി സമയത്ത് പ്രകടനവും ധര്‍ണ്ണയും നടത്തി ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിച്ച ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം. സമരത്തില്‍ മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

Follow us on :

More in Related News