Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഫാത്തിമായും' 'ലൂർദ്ദും' 'വേളാങ്കണ്ണിയും' തലയോലപ്പറമ്പ്പള്ളിയിൽ.

01 Nov 2024 18:16 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിത്യവിശുദ്ധയും, നിത്യ സഹായകയും, നിർമല കന്യകയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സഞ്ചാര വഴികളിൽ പങ്കാളികളായപ്പോൾ ആ കരുണാർദ്ര ഹൃദയത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട സ്നേഹജ്വാലയിൽ സങ്കടങ്ങളുടെ കാർമേഘമൊഴിഞ്ഞു വിശ്വാസികൾ സായൂജ്യ മടഞ്ഞു. ചരിത്രപ്രസിദ്ധമായ തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയിൽ ജപമാല സമാപനത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ മാതാവിന്റെ പ്രത്യക്ഷികരണ ദൃശ്യ വിസ്മയമൊരുക്കിയത്. അനുപമ സ്നേഹത്തിന്റെ, കരുതലിന്റെ, സമാധാനത്തിന്റെ, വീണ്ടെടുപ്പിന്റെ വിഭിന്ന ഭാവങ്ങളാണ് ദൃശ്യങ്ങളിൽ മിന്നി മറഞ്ഞത്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടു വരെ നടന്ന പരിശുദ്ധ കന്യാ മാതാവിൻ്റെ വിവിധ പ്രത്യക്ഷീകരണങ്ങൾ ഒരേ വേദിയിൽ 34 കലാകാരിമാർ അവതരിപ്പിച്ചു.  ഫാത്തിമ, ലൂർദ്, വേളാങ്കണ്ണി, കർമല മാതാവ്, റോസറി മാതാവ്, അമലോൽഭവ മാതാവ്, കുരുക്കഴിക്കുന്ന മാതാവ്, അവർ ലേഡി ഓഫ് അമേരിക്ക, അവർ ലേഡി ഓഫ് ഷാംപെയിൻ, അവർ ലേഡി ഓഫ് ചെക്കോസ്ലോവാക്കിയ, ലേഡി ഓഫ് ഗുഡ് ഈവെൻറ്, പ്രത്യാശയുടെ മാതാവ്, ജറുസലേം മാതാവ്, വല്ലാർപാടം, നോക്കിലെ മാതാവ് ,കുറവലങ്ങാട്ട് മുത്തി, വെച്ചൂർ മുത്തി, മെജിഗോറി, കരുണയുടെ മാതാവ്, മിറാക്കുലസ് മെഡൽ, നിത്യസഹായ മാതാവ്, വ്യാകുല മാതാവ്, മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ്, റോസാ മിസ്റ്റിക്ക തുടങ്ങിയ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ 34 കുടുംബയൂണിറ്റുകളാണ് വേദിയിൽ അവതരിപ്പിച്ചത്. അസിസ്റ്റന്റ് വികാരി റവ. ഫാ.ഫ്രെഡി കോട്ടൂർ സംവിധാനം നിർവഹിച്ചു. ജോയ് അരയത്തേൽ രംഗപടമൊരുക്കി. ,റോബർട്ട് വാര്യത്തുകാല കളറിങ്ങും  ജെസ്സി, പ്രിയ എന്നിവർ മേക്കപ്പും നിർവഹിച്ചു.

വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തിക്കുന്നേൽ, ബേബി പുത്തൻപറമ്പിൽ, തലയോലപ്പറമ്പ് സെന്റ്‌ ജോർജ്‌ പള്ളി കേന്ദ്ര സമിതി ഭാരവാഹികളായ ജോൺസൺ കൊച്ചു പറമ്പിൽ,ബേബി ജോൺ അരയത്തേൽ, പി ജെ തോമസ് പുത്തൻപുര, സാബു ജോസഫ് ആനാംതുരുത്തി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News