Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ ടി ജയകൃഷ്ണൻ മാസ്‌റ്റർ അനുസ്മരണം

03 Dec 2024 11:12 IST

Anvar Kaitharam

Share News :


കെ ടി ജയകൃഷ്ണൻ മാസ്‌റ്റർ അനുസ്മരണം


പറവൂർ: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ 25-ാം ബലിദാനദിനം ആചരിച്ചു.

ബിജെപി കോട്ടുവള്ളി വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും സംസ്ഥാന കമ്മിറ്റി അംഗം കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.സി.രഞ്ചിത്ത്കുകുമാർ അദ്ധ്യക്ഷനായി. പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ.ദിലീപ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി രാജു മാടവന, വൈസ് പ്രസിഡന്റ് അരുൺ ശേഖർ, ഏരിയ ജനറൽ സെക്രട്ടറി മുരളി കോവിലകം, മഹിളമോർച്ച ജില്ലാ കമ്മിറ്റി അംഗം രൂപ രാജീവ്, ഏരിയ സെക്രട്ടറി അനിൽ.ജി, മണ്ഡലം കമ്മിറ്റി അംഗം ബി.കലാധരൻ എന്നിവർ പ്രസംഗിച്ചു.


വരാപ്പുഴയിൽ നടന്ന അനുസ്മരണം ബിജെപി ജില്ലാ സെക്രട്ടറി ടി.ജി.വിജയൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിതിൻ നന്ദകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം വത്സല ബാലൻ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുനിത സജീവ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഞ്ചു. ടി.ആർ, കെ.സി.രാജൻ, അരുളീസ്, കനകരാജൻ, വിജയൻ ടി.ബി, എന്നിവർ പ്രസംഗിച്ചു.


തേവർകാട് നടന്ന അനുസ്മരണം ബിജെപി മണ്ഡലം സെക്രട്ടറി കെ.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. ഗൗതം തിരുമുപ്പം അദ്ധ്യക്ഷനായി.


തൃക്കപുരത്ത് നടന്ന അനുസ്മരണം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു.

ഏരിയ വൈസ് പ്രസിഡന്റ് വിഷ്ണു കുരിയിൽ അദ്ധ്യക്ഷനായി.

Follow us on :

More in Related News