Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തെ പൂർണ്ണമായും മാലിന്യ വിമുക്തമാക്കണം :പി.സി.തോമസ്.

11 Oct 2024 20:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :ഏറ്റവും ശുദ്ധമായ ഒരു നാടായ കേരളത്തെ പൂർണമായും മാലിന്യ വിമുക്തമാക്കുവാൻ നമുക്ക് കഴിയണമെന്നും, അതിനു വേണ്ട നടപടികൾ സ്വീകരിക്കുവാൻ കേരള സർക്കാർ പ്രത്യേകം താല്പര്യമെടുക്കണമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.

ഇതു സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, 'പൊതുസ്ഥലത്ത് ഒരു മലിന വസ്തുക്കളും ആരും നിക്ഷേപിക്കുവാൻ പാടില്ല' എന്നുള്ളതാണ്. പൊതുവേ എല്ലാവർക്കും ഇത് അറിയാമെങ്കിലും, പലരും പലപ്പോഴും ആ ദൗത്യം ഏറ്റെടുക്കുന്നില്ല. ആവശ്യമില്ലാത്ത വസ്തുക്കളെ വാഹനങ്ങളിൽ പോകുമ്പോഴാകുമ്പോൾ ആണെങ്കിലും, നടന്നു പോകുമ്പോഴാണെങ്കിലും, എവിടെയും ഇടുക എന്നത് നമ്മുടെ ഒരു ശീലമായി മാറിയിട്ടുണ്ട്. 

ആളുകളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഏറ്റവും കാര്യക്ഷമമായി ഈ കാര്യത്തിൽ ചെയ്യാനുള്ളത്. അതിന് കേരള സർക്കാർ പ്രത്യേകമായ പരിപാടിയിടണം. സർക്കാരിന് മാത്രമല്ല, പൊതുസ്ഥാപനങ്ങൾ നടത്തുന്നവർ എല്ലാവരും തന്നെ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ജനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന മറ്റു സ്ഥാപനങ്ങളും നടത്തുന്നവർക്ക്, ഈ കാര്യം പ്രത്യേകം ഏറ്റെടുത്തു നടപ്പാക്കാവുന്നതാണ്. അതിനവരും തയ്യാറാകണം. കൂടാതെ ഓരോ വ്യക്തിക്കും തന്റേതായ രീതിയിൽ ഈ കാര്യം മറ്റുള്ളവരോട് പറഞ്ഞു, വേണ്ട വിധത്തിൽ അവരെ ബോധ്യപ്പെടുത്താവുന്നതാണ്. ഓരോരുത്തരുടെയും ഉത്തരവാദിത്വം എന്ന നിലയിൽ നമുക്ക് അതിനെ കാണാൻ കഴിയണം... പി.സി.തോമസ് വ്യക്തമാക്കി.




Follow us on :

More in Related News