Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 21:00 IST
Share News :
തലയോലപ്പറമ്പ്:വിദ്യാർത്ഥികളുടെ ബൌദ്ധികവും, സർഗ്ഗാത്മകവുമായ കഴിവുകൾ പ്രയോജനപ്പെടുത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടെ നാടിന് ഇനി വേണ്ടതെന്ന് തുറമുഖ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. അതിനുള്ള ശ്രമം സർക്കാർ തുടങ്ങി കഴിഞ്ഞെന്നും വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം തടയാൻ ഇതുവഴി കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിൽ നവീകരിച്ച സെക്കണ്ടറി ബ്ലോക്കിന്റെയും, അത്യാധുനിക സാങ്കേതിക മികവിൽ പുതുതായി നിർമിച്ച സയൻസ് ലാബുകളുടെയും ഉത്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ സമൂഹം നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജർ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, ഗ്രാമപഞ്ചായത്ത് അംഗം ഷിജി വിൻസെന്റ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജെറിൻ പാലത്തിങ്കൽ, അസിസ്റ്റന്റ് മാനേജർ റവ. ഫാ. ഫ്രെഡ്‌ഡി കോട്ടൂർ, സ്റ്റാഫ് സെക്രട്ടറി ജെസ്സി ജോർജ്, ട്രസ്‌റ്റിമാരായ കുര്യാക്കോസ് മഠത്തികുന്നേൽ, ബേബി പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.