Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2026 20:49 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
ചേലക്കാട്ടുകര ഈഴവ സമാജം ശ്രീഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച
കോടാലി ; ചേലക്കാട്ടുകര ഈഴവ സമാജം ശ്രീഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 5 ന് നിര്‍മ്മാല്യം ഗണപതിഹോമം, 7 ന് കലശപൂജ, 8.30 ന് നവകം,പഞ്ചഗവ്യം, കലശാഭിഷേകം, 9 ന് പറനിറപ്പ്, തുടര്‍ന്ന് നന്തുണിപ്പാട്ട്, വൈകീട്ട് 4 ന് എടയാറ്റ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, 4.30 ന് എടയാററ്‌നിന്നും മേളത്തിന്റെ അകമ്പടിയോടെ പുറപ്പാട്, 5 ന് കോടാലി ആല്‍ത്തറക്കല്‍ മേളം, 6 ന് കാളവരവ്, 6.30 ന് സഹസ്രനാമാര്‍ച്ചന, 7.30 ന് പന്തീരാഴി, എഴുന്നള്ളിപ്പ്, രാത്രി 10 ന് ഇരട്ടത്തായമ്പക, 1 ന് ഗുരുതി എന്നിവയാണ് പരിപാടികള്‍. ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.കാരുമാത്ര വിജയന്‍ കാര്‍മികത്വം വഹിക്കും. മേളത്തിന് ചൊവ്വല്ലൂര്‍ മോഹനവാരിയരും ഇരട്ടത്തായമ്പകക്ക് മരുത്തോംപിള്ളി രാജുവാരിയര്‍, അരുണ്‍ പാലാഴി എന്നിവരും നേതൃത്വം നല്‍കും.
Follow us on :
Tags:
More in Related News
Please select your location.