Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 12:42 IST
Share News :
നിര മീഡിയ & കമ്മ്യൂണിക്കേഷൻ കലാശില്പശാല നടത്തി
വള്ളിക്കുന്ന് : നിര മീഡിയ & കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വള്ളിക്കുന്ന് അത്താണിക്കൽ മയാമി ഹോംസ്റ്റേ ഓഡിറ്റോറിയത്തിൽ നടന്ന കലാശില്പശാലയിൽ തുടർന്നുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകി. സിനിമ, മിനിസ്ക്രീൻ, നാടകം, ഗായകർ, മ്യൂസിഷ്യൻസ്, ഡയറക്ടഴ്സ് ,ടെക്നിക്കൽ ആർട്ടിസ്റ്റ് എന്നീ വിവിധമേഖലകളിലുള്ള 65 ഓളം കലാകാരന്മാർ പങ്കെടുത്തു . ശിൽപ്പശാലയുടെ ഭാഗമായി നാല് ഷോർട്ട് ഫിലിമും ഒരു ടൈറ്റിൽ സോങിനും രൂപം കൊടുത്തു, ശില്പശാലക്ക് കോട്ടക്കൽ മുരളിയും പ്രവീൺ കോട്ടക്കലും നേതൃത്വം നൽകി . കൂടുതൽ കലാകാരന്മാരെ ഉൾപ്പെടുത്തി വിവിധ തരത്തിലുള്ള കലാസംരംഭക പ്രവർത്തനങ്ങൾക്ക് നിര നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബാബുപള്ളിക്കര അധ്യക്ഷത വഹിച്ചു. രമേശൻ ടി.തയ്യൽ പ്രവർത്തനരേഖ അവതരിപ്പിച്ചു. രഘുനാഥ്.കെ.എം സ്വാഗതം പറഞ്ഞു. സജീവൻ കാട്ടുങ്ങൽ, സുബ്രഹ്മണ്യൻഅരിയല്ലൂർ, രാജശേഖരൻ, ഒ.മുരളി, റുബീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ബാബുപള്ളിക്കര(ചെയർമാൻ) രമേശൻ ടി തയ്യിൽ (മാനേജിങ് ഡയറക്ടർ) ഡോ.വി.പി.ശശിധരൻ (വൈസ് ചെയർമാൻ) രാജുനാഥ്.കെ.എം(ജോ.മാനേജിങ് ഡയറക്ടർ) സജീവൻ കാട്ടുങ്ങൽ(ട്രഷറർ) സുബ്രഹ്മണ്യൻ അരിയല്ലൂർ(ആർട്ടിസ്റ്റ് കോഡിനേറ്റർ ) മുരളി.ഒ (മീഡിയ കോഡിനേറ്റർ) രാജശേഖരൻ.ഇ(കൊമേർഷ്യൽ കോഡിനേറ്റർ)റുബീന.പി. (വനിതാ കോഡിനേറ്റർ).
Follow us on :
Tags:
More in Related News
Please select your location.