Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2024 00:19 IST
Share News :
വൈക്കം:യാത്രാസൗകര്യമില്ലാതിരുന്നതിനാല്‍ കല്ലാറ മുണ്ടാറിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വൈദ്യുതി ആഘാതമേറ്റ കെ എസ് ഇ ബി കരാർ തൊഴിലാളിയെ ഏറെ നേരം എടുത്ത് വള്ളത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണംസംഭവിച്ചത്.ടെച്ച് വെട്ടുന്നതിനായി വൈദ്യുതി ലൈനിൽ കയറിയ
കെ എസ് ഇ ബി കരാർ തൊഴിലാളി കല്ലറ പുത്തൻ പള്ളിക്ക് സമീപം പാലക്കാട്ട് വീട്ടിൽ മാത്യൂവിൻ്റെ മകൻ മൈക്കിൾ (38) ആണ് സമയത്ത് ആശുപത്രിയിൽ എത്തിക്കാനാവാതെ വന്നതോടെ മരണമടഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ കല്ലറ മുണ്ടാറിലാണ് അപകടം നടന്നത്. ടെച്ച് വെട്ടുന്നതിനായി വൈദ്യുതി ലൈനിൽ കയറിയ മൈക്കിൾ
ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മറ്റു തൊഴിലാളികള്‍ ഓടിയെത്തി മൈക്കിളിനെ ആശുപത്രിയിൽ എത്തിക്കാനായി ശ്രമം നടത്തിയെങ്കിലും ഏറെ നേരം പണിപ്പെട്ടാണ് വള്ളത്തില്‍ തലയാഴത്തെത്തിച്ചത്.തുടർന്ന് ഇവിടെനിന്നും വൈക്കം താലൂക്ക് ആശുപത്രിയില്‍ വാഹനത്തിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ വെള്ളപ്പൊക്കക്കലത്ത്
350 ഓളം വരുന്ന പ്രദേശത്തെ കുടുംബങ്ങളുടെ യാത്രാ ദുരിതം പുറം ലോകത്തെ അറിയിക്കാൻ എത്തിയ ന്യൂസ് ചാനൽ റിപ്പോർട്ടർമാരായ അഞ്ചംഗ സംഘം തിരികെ മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞ് ബിബിൻ, സജി മേഗാസ് എന്നിവർ ഈ ഭാഗത്ത് മുങ്ങി മരിച്ചത് നാടിനെ നടുക്കിയ ദുരന്തമായിരുന്നു.പിന്നീട് കൊല്ലങ്കരിഭാഗത്ത് പാലം നിർമ്മിക്കുന്നതിനായി കായലിൽ തൂണുകൾ സ്ഥാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്.
നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാർ നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. അത്യാഹിതങ്ങൾ വന്നാൽ പോലും കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ് പ്രദേശ വാസികൾക്ക്. അധികൃതരുടെ ഭാഗത്ത് നിന്നും ഇനിയും പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹരം ആയില്ലെങ്കിൽ ഇത്തരത്തിലുള്ള ദുരന്തം വന്നുകൊണ്ടിരിക്കും.
Follow us on :
Tags:
More in Related News
Please select your location.