Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടൂറിസവും സമാധാനവും സന്ദേശമാക്കിയ ലോക വിനോദ സഞ്ചാര ദിനത്തിന് വീണ്ടും വരവേപ്പ് നൽകി.

28 Sep 2024 08:30 IST

UNNICHEKKU .M

Share News :

- എം.ഉണ്ണിച്ചേക്കു .  

മുക്കം: ടൂറിസ്സവും സമാധാനവും എന്ന സന്ദേശ ധ്യാനികളുമായി ലോക വിനോദ സഞ്ചാര ദിനത്തെ വീണ്ടും ആഘോഷപൂർവ്വം വരവേറ്റു.സമ്പത്ത് വ്യവസ്ഥയെ ഉയർത്തുന്നതിലും, പരിസ്ഥിതിയെ പറ്റിയുള്ള അവബോധവും, സാസ്കാരിക വിനിമയ ' വിനോദസഞ്ചാരത്തിലൂടെ ഉയർത്തി കാണിച്ചാണ് ലോക ടൂറിസം ദിനം വെള്ളിയാഴ്ച്ച ജനം നെഞ്ചേറ്റിയത് .2024 ലെ ലോക ടൂറിസ ദിനാചരണത്തിനുള്ള പ്രമേയമായി മുന്നോട്ട് വെച്ച വിഷയം ടൂറിസവും , സമാധാനവും എന്നതാണ്. ലോകത്ത് തന്ന വ്യവസായ മേഖലകളിൽ വിനോദസഞ്ചാരത്തിന് സവിശേഷമായ വലിയ പ്രാധാന്യമാണ് എങ്ങുംചൂണ്ടി കാണിക്കുന്നത്. ഇക്കാരണത്താലാണ് സാമ്പത്തിക പുരോഗതിയിൽ ടൂറിസം നിർണ്ണായക ഘടകമായി വിലയിരുത്തുന്നത്. അതേ സമയം അന്താരാഷ്ട സഹകരണവും ടുറിസം മേഖലയിൽ പുതിയ മാനങ്ങൾ തേടുകയാണ്. 1980 മുതലാണ് വർഷം തോറും സംപ്തംബർ 27 ന് ലോക ടൂറിസ ദിനം ' വിവിധ പരിപാടികളോടെ ആചരിക്കുന്നത്. യാത്രകളെ നെഞ്ചോട് ചേർത്ത് ആഘോഷിക്കാനുള്ള ആവേശം ഏതൊരു സഞ്ചാരിയുടെ മനസ്സിലുണ്ടാവും. കാടും, മേടും, പുഴയും കടലുമൊക്കെ ചേർത്തു  വിനോദ സഞ്ചാരത്തിലുടെ പുതിയ അനുഭവങ്ങളാണ് ഓരോ യാത്രയും സമാനിക്കുന്നത്. മനാലി, കാശ്മീർ , ൈ ഹദ്രബാദ് തുടങ്ങി ഒട്ടുമിക്ക ഇന്ത്യൻ ടൂറിസ്റ്റ് കേ ന്ദ്രങ്ങളിലും സഞ്ചാരികൾ സജീവമായതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേ രളത്തിലെ കക്കാടം പൊയിലിലും പോലും ലോക ടൂറിസ ദിനത്തിൽ സഞ്ചാരികൾ ഒഴുകുകയാണ്. ഒരോ രാജ്യങ്ങളിലെ വിനോദ സഞ്ചാര പ്രദേശങ്ങളിലെ പ്രകൃതി തീർത്ത വർണ്ണേ കാഴ്ച്ചകൾ കണ്ടും, കേട്ടും, അതാത് പ്രദേശങ്ങളിലെ ചരിത്രങ്ങളും, കലകളും, ആചാരങ്ങളും, ജീവിത സാഹചര്യങ്ങളും നേർക്കാഴ്ച്ചകളായി മനസ്സിലാക്കാനാവുന്നുവെന്നത് സവിശേഷതയും വിനോദ സഞ്ചാരത്തിലൂടെ ലഭിക്കുന്നു.ഈ മേഖലകളിൽ റിസോർട്ടുകളും ഹോട്ടലുകളും സാസ്കാരികമായ അവബോധ o സൃഷ്ടി ക്കാനാവുന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യയിൽ യാത്രയെ ധ ധ്യ മാക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഡൽഹി, മനാലി, കാശ്മീർ ,രാജസ്ഥാൻ, കേരളം, കർണ്ണാടക തുടങ്ങി ഇന്ത്യൻ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവ് വർദ്ധിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.

2024 ൽ കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയിൽ ഒത്തിരി പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ 'ആവിഷ്ക്കരിച്ചിട്ടുണ്ടു്. പ്രത്യേകിച്ച് വയനാട് ജില്ലയിൽ ടൂറിസത്തിലൂടെ സാമ്പത്തിക മേഖലയിൽ നിരവധി സാധ്യതകളാണ് തെളിയുന്നത്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ' ദുരന്തം വയനാടിൻ്റെ ടൂറിസ മേഖലയെ അക്ഷരാർത്ഥത്തിൽ തളർത്തിയിരുന്നു. ഈ ക്ഷീണമകറ്റി പൂർവ്വസ്ഥിതിയിലേക്ക് മാറ്റുവാൻ സർക്കാർ പദ്ധതികൾ മുന്നോട്ട് വെച്ച് നടപ്പിലാക്കുകയായി. വന്യമൃഗ്ഗങ്ങളുടെ ആക്രമം മൂലവും, കാലാവസ്ഥ പ്രതിസന്ധിയുമൂലം ആറ് മാസങ്ങൾക്ക് മുമ്പ് അടച്ചിട്ട പല ഇക്കോ ടൂറിസ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. വീണ്ടുമൊരു ലോക വിനോദ സഞ്ചാര ദിനത്തിൻ്റെ വരവേൽപ്പിലൂടെ കേരളത്തിലെയും എല്ലാ ടൂറിസം മേഖലകൾക്കും ഒത്തിരി പ്രത്യാശ ങ്ങൾ നൽകിയും കൂടുതൽ സജീവമാകുകയായി.'

Follow us on :

More in Related News