Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2025 17:14 IST
Share News :
കോട്ടക്കൽ : പെട്രോള്‍ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടയ്ക്കലിലെ പുത്തൂരിലാണ് സംഭവം നടന്നത്. പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്.
മലപ്പുറത്തു നിന്ന് കോട്ടയ്ക്കലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഗണർ കാറിനടിയില്‍ നിന്നാണ് തീയും പുകയും ഉയർന്നത്. വാഹനം ഓഫ് ചെയ്യാതെയാണ് പെട്രോള്‍ അടിച്ചത്. പെട്ടെന്ന് എഞ്ചിൻ ഭാഗത്ത് തീ കാണുകയായിരുന്നു. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.
പെട്രോള്‍ പമ്പിലുണ്ടായിരുന്ന
അനില്‍ എന്ന ബിഹാർ സ്വദേശിയായ ജീവനക്കാരനാണ് ഉടനെ ഇടപെട്ടത്. മറ്റുള്ളവർ പേടിച്ച് പുറകോട്ട് മാറിയപ്പോള്‍, ഇതര സംസ്ഥാന തൊഴിലാളിയായ അനില്‍ ലഭ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തീ അണയ്ക്കുകയായിരുന്നു. പ്രദേശമാകെ കനത്ത പുക പടർന്നു. ജീവനക്കാരന്‍റെ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്. കാറിന്‍റെ എഞ്ചിൻ കത്തിനശിച്ചു. എന്താണ് കാറിന് തീ പിടിക്കാൻ കാരണമെന്ന് വ്യക്തമല്ല.
Follow us on :
Tags:
More in Related News
Please select your location.