Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുച്ചിറ പൂരം കൊടിയേറി

01 Mar 2025 15:16 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ചെമ്പുചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോല്‍സവത്തിന് കൊടിയേറി. തന്ത്രി ഡോ.കാരുമാത്ര വിജയന്‍ കൊടിയേറ്റം നിര്‍വഹിച്ചു.

ക്‌ഷേത്രം മേല്‍ശാന്തി മനോജ്, കീഴ്ശാന്തി ബൈജു, തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് സുനില്‍കുമാര്‍ കൈമാപറമ്പില്‍, സെക്രട്ടറി ശ്രീധരന്‍ കളരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടിയേറ്റ് മുതല്‍ 5 ദിവസം ക്ഷേത്രം സ്‌റ്റേജില്‍ വൈകീട്ട് 7.30 മുതല്‍ വിവിധ കലാപരിപാടികളുണ്ടാവും.ഈ മാസം ഏഴിനാണ് പ്രസിദ്ധമായ ചെമ്പുച്ചിറ പൂരം കാവടി മഹോല്‍സവം.


Follow us on :

More in Related News