Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 08:45 IST
Share News :
ശുദ്ധജല പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങും
പറവൂർ: ചൊവ്വരയിൽ നിന്നും പറവൂർ നഗരസഭ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്ന കുടിവെള്ളക്കുഴൽ പൊട്ടി. പറവൂർ - ആലുവ റോഡിൽ മറിയപ്പടിക്കു സമീപമാണ് സംഭവം. കുടിവെള്ളക്കുഴൽ തകർന്നതോടെ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലും റോഡിൻ്റെ വശങ്ങളിലും വെള്ളം ഒഴുകിയെത്തി. വിവരമറിഞ്ഞ് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി യു സി കോളേജിലുള്ള വാൽവ് അടച്ചു. ചോർച്ച ഒഴിവാക്കാനുള്ള അറ്റകുറ്റപ്പണികൾ തുടങ്ങിയെങ്കിലും വെള്ളിയാഴ്ചയോടെ മാത്രമേ ജോലികൾ പൂർത്തിയാക്കാനാകൂ. ഇതിനാൽ പറവൂർ നഗരസഭ പ്രദേശങ്ങളിലും, കരുമാല്ലൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.