Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊരിഞ്ഞ അടി: പട്ടാമ്പി ആമയൂരിൽ വിദ്യാർത്ഥി സംഘർഷം

19 Jun 2024 19:41 IST

- Enlight News Desk

Share News :


പട്ടാമ്പി: ആമയൂർ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിൽ സംഘർഷം. അവസാന വർഷ വിദ്യാർഥികളും കോളേജിൽനിന്ന് ഈ വർഷം പഠിച്ചിറങ്ങിയ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. വടികളുമായി ഇരുസംഘങ്ങളും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെ കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ സപ്ലിമെന്ററി പരീക്ഷയ്ക്കായി കോളേജിൽ എത്തിയപ്പോഴായിരുന്നു സംഭവത്തിന്റെ തുടക്കം. 

സംഘര്‍ഷത്തില്‍ ആര്‍ക്കും കാര്യമായി പരിക്കില്ല. കഴിഞ്ഞവർഷം കോളേജിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണിത

സംഘർഷത്തിൽ പോലീസിൽ പരാതി ലഭിക്കുകയോ, ആരും ആശുപത്രിയിൽ ചികിത്സതേടുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. എന്നാൽ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് നടപടിയെടുത്തേക്കുമെന്നാണ് അറിയുന്നത്.

Follow us on :

More in Related News