Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 18:54 IST
Share News :
വൈക്കം: ഇൻഷുറൻസ് തുക വാങ്ങിയിട്ട് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച സംഭവത്തിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ ഫ്യൂച്ചർ ജനറൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന് ചികിത്സയുടെ ചിലവും നഷ്ടപരിഹാരവും ഒൻപത് ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. വൈക്കം തെക്കേനട ഇന്ദ്രാ നിവാസിൽ രമേശ് നൽകിയ പരാതിയിലാണ് ഉത്തരവ്.
പോളിസി തുക സ്വീകരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയതിന് ശേഷം, ക്ലെയിം വന്നപ്പോൾ ഉപഭോക്താവിന് ഫ്യൂച്ചർ ജനറൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക നിഷേധിക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് കമ്പനിക്കെതിരെ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന് രമേശ് പരാതി നൽകിയത്. വി.എസ്.മനു ലാൽ അദ്ധ്യക്ഷനായ ഉപഭോക്തൃ കമ്മീഷനാണ് തുക ഒരു മാസത്തിനകം ഹർജിക്കാരന് നൽകണമെന്ന് ഉത്തരവിട്ടത്.
പരാതിക്കാരൻ ഇൻഷുറൻസ് കമ്പനിയെ വിശ്വസിച്ച് ബില്ല് കാഷ് ലെസ് ആണെന്ന് കരുതിയാണ് ചികിൽസയ്ക്ക് പോയത്. ആദ്യം കാഷ് ലെസ് ആയി തരില്ലെന്നും, റി ഇംബേഴ്സ് ചെയ്യാമെന്നും ഉറപ്പ് നൽകിയ കമ്പനി വ്യക്തതയില്ലാത്ത കാരണങ്ങൾ പറഞ്ഞ് പരാതിക്കാരന് തുക നിഷേധിക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പരാതിക്കാരൻ ചികിത്സ തേടിയത്. ഇൻഷുറൻസ് കമ്പനി പോളിസി തുക സ്വീകരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയതിന് ശേഷം, ക്ലെയിം വന്നപ്പോൾ ഇൻഷുറൻസ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
പരാതിക്കാരന് വേണ്ടി അഡ്വ.അനിൽ ഐക്കര, ആഷ്‌ലി ആൻ്റണി, ലിജി എൽസ ജോൺ, ആര്യ സുരേഷ് എന്നിവർ കമ്മീഷനിൽ ഹാജരായി. തുക ഒരു മാസത്തിനകം കെട്ടിവച്ചില്ലെങ്കിൽ ക്ലെയിം ഉണ്ടായ ദിവസം മുതൽ ഒൻപത് ശതമാനം പലിശ നൽകുവാനും ഉത്തരവിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.