Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2025 13:55 IST
Share News :
കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഒരു ഡിവിഷൻ കൂടി വർദ്ധിച്ചതോടെ കുന്ദമംഗലം പഞ്ചായത്തിലെ വാർഡുകൾ ഉൾപ്പെടുന്ന 4 ഡിവിഷനുകളായി. 2 പടനിലം, 3 ചെത്തുകടവ്, 18 പൈങ്ങോട്ടുപുറം, 19 കുന്ദമംഗലം എന്നിവയാണ് കുന്ദമംഗലം പഞ്ചായത്തിൽ നിന്നുള്ള ഡിവിഷനുകൾ. ഇതിൽ 3 ചെത്തുകടവ്, 18 പൈങ്ങോട്ടുപുറം എന്നീ വാർഡുകൾ വനിത സംവരണവും ബാക്കി രണ്ട് വാർഡുകൾ ജനറൽ സീറ്റുമാണ്. രണ്ടാം ഡിവിഷൻ പടനിലത്ത് കുരുവട്ടൂർ പഞ്ചായത്തിലെ 2,6,7 വാർഡുകളും കുന്ദമംഗലം പഞ്ചായത്തിലെ 1, 2, 3 , 6, 7 എന്നീ വാർഡുകളാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ തവണ ചെത്തുകടവ് ഡിവിഷനിലുണ്ടായിരുന്ന 1, 2, 3, 4, 9, 10, 13 വാർഡുകളിൽ നിന്ന് 1, 2, 3 വാർഡുകളും കുന്ദമംഗലം ഡിവിഷനിൽ നിന്ന് 6, 7 വാർഡുകളുമാണ് പടനിലം ഡിവിഷനിലേക്ക് മാറിയത്. ഡിവിഷൻ 3 ചെത്തുകടവിൽ കുന്ദമംഗലം പഞ്ചായത്തിലെ വാർഡ് 4 പൊയ്യ, വാർഡ് 5 നൊച്ചി പൊയിൽ, വാർഡ് 9 ചെത്തുകടവ് നോർത്ത് വാർഡ് 10 ചെത്തുകടവ്, വാർഡ് 11 കുരിക്കത്തൂർ വാർഡ് 12 ചാത്തൻകാവ് സൗത്ത് വാർഡ് 13 ചാത്തൻകാവ് നോർത്ത് എന്നീ വാർഡുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ കഴിഞ്ഞ തവണ കുന്ദമംഗലം ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന വാർഡ് 5 നൊച്ചി പൊയിൽ ചെറുകുളത്തൂർ ഡിവിഷനിൽ ഉണ്ടായിരുന്ന വാർഡ് 11 കുരിക്കത്തൂർ, വാർഡ് 12 ചാത്തങ്കാവ് സൗത്ത് എന്നീ വാർഡുകളാണ് കൂട്ടി ചേർത്തിട്ടുള്ളത്. ഡിവിഷൻ 18 പൈങ്ങോട്ടുപുറത്ത് പെരുവയൽ പഞ്ചായത്തിലെ വാർഡ് 1 പെരിങ്ങളം സ്കൂൾ വാർഡ് 2 പെരിങ്ങൊളം വാർഡ് 21 വെള്ളിപറമ്പ് വാർഡ് 23 ഗോശാലികുന്ന്, കുന്ദമംഗലം പഞ്ചായത്തിലെ വാർഡ് 15 ചേരിഞ്ചാൽ, വാർഡ് 16 പൈങ്ങോട്ടുപുറം ഈസ്റ്റ് വാർഡ് 17 പൈങ്ങോട്ടുപുറം വെസ്റ്റ് വാർഡ് 18 പൈങ്ങോട്ടുപുറം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ വാർഡ് 15 ചേരിഞ്ചാൽ കുന്ദമംഗലം ഡിവിഷനിൽ നിന്ന് വന്നതാണ്. പെരുവയൽ പഞ്ചായത്തിൽ നിന്ന് വന്ന വാർഡുകൾ പുതുതായി ചേർക്കപ്പെട്ടതാണ് വാർഡ് 19 കുന്ദമംഗലം ഡിവിഷനിൽ കുന്ദമംഗലം പഞ്ചായത്തിലെ വാർഡ് 8 കുന്ദമംഗലം ഈസ്റ്റ് വാർഡ് 14 കുന്ദമംഗലം വാർഡ് 19 കൊളായിതാഴം വാർഡ് 20 കാരന്തൂർ വാർഡ് 21 കാരന്തൂർ ഈസ്റ്റ്, വാർഡ് 22 കാരന്തൂർ നോർത്ത്, വാർഡ് 23 വെളൂർ, വാർഡ് 24 പന്തീർപാടം എന്നീ വാർഡുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 8 , 14 , 24 വാർഡുകൾ നില നിർത്തുകയും കഴിഞ്ഞ തവണ പൈങ്ങോട്ടുപുറം ഡിവിഷനിലുണ്ടായിരുന്ന വാർഡ് 19 , 20, 21, 22, 23 വാർഡുകൾ കൂട്ടി ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് ആദ്യ പകുതിയിൽ കോൺഗ്രസിലെ ബാബു നെല്ലൂളി പ്രസിഡൻ്റായും അവസാന രണ്ടു വർഷം മുസ്‌ലിം ലീഗിലെ അരിയിൽ അലവിയുമാണ് പ്രസിഡൻ്റായത്. ബ്ലോക്ക് ഡിവിഷനുകളിൽ പഞ്ചായത്ത് വാർഡുകളിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും ഇത്തവണയും ഇവർ രണ്ടു പേരും ജനവിധി തേടാനാണ് സാധ്യത.
Follow us on :
Please select your location.