Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുമാപ്പുറം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത് സപ്താഹവും നരസിംഹ ജയന്തി ആഘോഷവും

20 May 2024 20:05 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറുമാപ്പുറം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത് സപ്താഹവും നരസിംഹ ജയന്തി ആഘോഷവും 2023 മേയ് 19 മുതൽ മെയ്‌ 26 വരെ ആഘോഷിക്കുന്നു. മേയ് 19 ന് വൈകുന്നേരം 5 മണിയ്ക്ക് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും യജ്ഞ വേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള രഥയാത്ര കാപ്പുംതല ജംഗ്ഷനിൽ നിന്നും താളമേളങ്ങളോടും താലപ്പൊലിയോടും കൂടി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്നു ബ്രഹ്മശ്രീ മള്ളിയൂർ ദിവാകരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനവും വിഗ്രഹ പ്രതിഷ്ഠ നടത്തുകയും ചെയ്തു.

തുടർന്ന് നടന്ന യോഗത്തിൽ സപ്താഹ കമ്മിറ്റി കൺവീനർ രഞ്ജിത് രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ബ്രഹ്മശ്രീ മള്ളിയൂർ ദിവാകരൻ നമ്പൂതിരി , യജ്ഞാചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിൽ, ശ്രീ ശ്രീധരൻ മൂത്തത് വാല്യേടത്ത് ഇല്ലം, കുറുമാപ്പുറം ദേവസ്വം പ്രസിഡൻ്റ് ശ്രീ എ വി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ദേവസ്വം സെക്രട്ടറി സതീഷ് പി ആർ കൃതജ്ഞത അർപ്പിച്ചു.

Follow us on :

More in Related News