Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 18:00 IST
Share News :
കടുത്തുരുത്തി: പേരൂർ മേച്ചേരിക്കാല പതി സംരക്ഷണ സമിതിയുടെനേതൃത്വത്തിൽ
മേച്ചേരിക്കാലപതി പ്രതിഷ്ഠ വാർഷികോത്സവം ഏപ്രിൽ 26 മുതൽ മേയ് അഞ്ചുവരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗണപതിഹോമം ,കാപ്പുകെട്ട്, കൊടിയേറ്റ് ,മുടിയേറ്റ്, ഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികൾ.
26-ന് വൈകിട്ട് 6. 45 -ന് വിജയകുമാർ താന പുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ
കാപ്പുകെട്ട് ,കൊടിയേറ്റ്.
27-ന് വൈകിട്ട് ആറിന് കൈകൊട്ടിക്കളി,
28ന് വൈകിട്ട് ആറിന് തിരുവാതിര ,
29ന് രാത്രി ഏഴിന്
കരോക്ക ഗാനമേള,സിനിമാറ്റിക് ഡാൻസ്,
30-ന് വൈകിട്ട് ആറിന് തിരുവാതിര ,കമ്പുകളി,
മേയ് ഒന്നിന് വൈകിട്ട് ആറിന് ക്ലാസിക്കൽ ഡാൻസ്,
രണ്ടിന് വൈകിട്ട് ആറിന് കൈകൊട്ടിക്കളി,
മൂന്നിന് വൈകിട്ട് ആറിന് ക്ലാർനെറ്റ്ഫ്യൂഷൻ,
ഭക്തിഗാനമേള, രാത്രി കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ്,
നാലിന് വൈകിട്ട് ആറിന് ഭജൻസ് ,
അഞ്ചിന് രാവിലെ എട്ടിന് പതിസന്നിധിയിൽ പറവെപ്പ്,10 30 -ന് താലപ്പൊലി ഘോഷയാത്ര,
വൈകിട്ട് 7 30 -ന് നാടൻപാട്ട്എന്നിവയാണ് പ്രധാന പരിപാടികൾ.പത്ര സമ്മേളനത്തിൽ പതി സംരക്ഷണ സമിതി സെക്രട്ടറി അഖിൽ ടി.മോഹൻ,ട്രഷറർ കെ. എസ്. വിനു,ആഘോഷ കമ്മിറ്റി ചെയർമാൻ എം .ജി . ശ്രീജിത്ത്,വൈസ് പ്രസിഡൻ്റ് പി. എസ്. ലൈജു എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.