Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർബുദരോഗ പരിശോധന ക്യാമ്പ് നടത്തി

07 Dec 2024 20:27 IST

Anvar Kaitharam

Share News :

അർബുദരോഗ പരിശോധന ക്യാമ്പ് നടത്തി


പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് കലൂർ ഇ സി ഡി സി യുടെ സഹകരണത്തോടെ സൗജന്യ അർബുദരോഗ പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ലൈബി സാജു അധ്യക്ഷയായി. ക്യാമ്പിന് മുന്നോടിയായി പഞ്ചായത്തിലെ

18 വാർഡുകളിൽ ആശാ പ്രവർത്തകർ ജനങ്ങളെ നേരിട്ടു കണ്ട് തയ്യാറാക്കിയ ശൈലി സർവ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രൈമറി സ്ക്രീനിങ്ങും തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സെക്കൻ്ററി സ്ക്രീനിങ്ങും പൂർത്തിയാക്കിയിരുന്നു. വൈസ് പ്രസിഡൻ്റ് പി പി അരൂഷ്, ഷെറീന ബഷീർ, രതി ബാബു, ഡോ.ഫിലോമിന അലോഷ്യസ്, പി ജി ആൻ്റണി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News