Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 21:58 IST
Share News :
മാള: മാള പഞ്ചായത്ത് ഭരണസമിതി മാള പ്രസ് ക്ലബ്ബിന് നിശ്ചയിച്ച കെട്ടിട വാടക സ്വീകരിക്കാതെ ആറ് ലക്ഷത്തോളം രൂപ കുടിശികയാക്കിയതിൽ പ്രതിഷേധിച്ച് വിശദീകരണ പൊതുയോഗം നടത്തി. 2019 ൽ പഞ്ചായത്ത് പൊതുവേദിയിൽ വെച്ച് മാധ്യമകൂട്ടായ്മയ്ക്ക് വേണ്ടി കെട്ടിടം അനുവദിച്ച് താക്കോൽ കൈമാറിയെങ്കിലും വാടക കരാർ ഒപ്പുവെച്ചിരുന്നില്ല. നിശ്ചയിച്ച വാടക ഈടാക്കുന്നതിന് പഞ്ചായത്തിന് നിയമാവലി ഇല്ലാതിരുന്നതാണ് തടസ്സമായിരുന്നത്. അഞ്ച് വർഷമായിട്ടും നിയമാവലിയുണ്ടാക്കാൻ മാള പഞ്ചായത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പഞ്ചായത്തിന് എഴുതപ്പെട്ട വാടക സംബന്ധിച്ച നിയമാവലി ഇല്ലാത്തതിനാൽ വാടക നിശ്ചയിക്കാൻ കഴിയുന്നില്ലെന്നാണ് രേഖാമൂലം പ്രസ് ക്ലബ്ബിനെ അറിയിച്ചിട്ടുള്ളത്. ആയതിനാൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഏകപക്ഷീയമായി നിശ്ചയിച്ചതനുസരിച്ചുള്ള വാടക അടയ്‌ക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇപ്പോഴും പരിഹരിക്കാത്ത പഞ്ചായത്തിന്റെ വീഴ്ച കാരണം ഉണ്ടായ പ്രതിസന്ധിക്കെതിരെ മാള പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം കെ.ജെ.യു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്‌ഘാടനം ചെയ്തു. മാള പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷനായി. പി.കെ. അബ്ബാസ്, സി.ആർ. പുരുഷോത്തമൻ, ലിന്റീഷ് ആന്റോ, പി.കെ.എം. അഷ്‌റഫ്, ശ്രീധരൻ കടലായിൽ എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ്ബിൽ നിന്നാരംഭിച്ച പ്രകടനത്തിന് ശേഷമാണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.