Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.കെ.പുരുഷുവിനെ അനുസ്മരിച്ചു .

30 Jun 2024 19:03 IST

- Preyesh kumar

Share News :

ഇരിങ്ങത്ത്: തുറയൂരിലെ സോഷ്യലിസ്റ്റുകളുടെ നേതൃനിരയിൽ സജീവമായുണ്ടാകുകയും തുറയൂർ സർവ്വീസ് ബേങ്കിൻ്റെ മുൻ ഡയറക്ടറുമായിരുന്ന എ.കെ.പുരുഷോത്തമൻ്റെ നാലാം ചരമവാർഷിക ദിനാചരണം നടത്തി. ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങത്ത് അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി .ജില്ലാ കമ്മറ്റി അംഗം കെ.ടി.രതീഷ് ഉദ്ഘാടനം ചെയ്തു.


വള്ളിൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം.രാജൻ , മധുമാവുള്ളാട്ടിൽ , അനിത ചാമക്കാലയിൽ , പൊടിയാടി കേശവൻ എന്നിവർ സംസാരിച്ചു. കെ.വി.വിനീതൻ സ്വാഗതവും , മനൂപ് മലോൽ നന്ദിയും പറഞ്ഞു.


Follow us on :

More in Related News