Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 14:35 IST
Share News :
വൈക്കം: ഭക്തിയുടെ നിറവിൽ ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന തൃക്കാർത്തിക വിളക്ക് ദർശിച്ച് സായൂജ്യം നേടുവാൻ എത്തിയത് ആയിരങ്ങൾ. വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. തല പൊക്കത്തിൽ മുൻപരായ അഞ്ച് ഗജരാജാക്കൻമാർ പങ്കെടുത്ത എഴുന്നള്ളിപ്പിന് ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ തിടമ്പേറ്റി.. വലിയ ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പാണ് കാർത്തിക ദിനത്തിൽ നടക്കുന്നതെന്ന പ്രത്യേ കതയുമുണ്ട്. കട്ടിമാലകളും പട്ടുടയാടകളും കൊണ്ട് അലങ്കരിക്കുന്ന വിഗ്രഹത്തിൽ നാലടിയോളം ഉയരം വരുന്ന സ്വർണ്ണ നിർമ്മിതമായ ശക്തിവേലും ചാർത്തിയുള്ള ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയുടെ രാജകീയ പ്രൗഡി നിറഞ്ഞ എഴുന്നള്ളത്തിന് നൂറുകണക്കിന് നിറദീപങ്ങൾ സാക്ഷിയായി. കാർത്തിക എഴുന്നള്ളിപ്പിന് സ്വർണ്ണ താലേക്കെട്ടും സ്വർണ്ണ കുടയും ഉപയോഗിച്ചത്. വൈക്കം ഷാജി വൈക്കം സുമോദ് എസ്.പി. ശ്രീകുമാർ , ചെറായ് മനോജ് എന്നിവരുടെ നാദസ്വരമേളം അകമ്പടിയായി.
സംയുക്ത എൻ എസ് എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നിറദീപങ്ങളും നിറപറകളും കരിക്കിൻ കുല, വാഴക്കുല, മുത്തുക്കുട തുടങ്ങിയ അലങ്കാരങ്ങൾ ഒരുക്കി ഉദയനാപുരത്തപ്പനെ വരവേറ്റു. വലിയ കാണിക്ക, വെടിക്കെട്ട് എന്നി ചsങ്ങുകളും ആചാരപ്രകാരം നടന്നു.
താരാകസുരൻ, ശൂര പത്മൻ എന്നി അസുരൻമാരെ നിഗ്രഹിച്ച ശേഷം വരുന്ന ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ പുണ്യമുഹൂർത്തമാണ് കാർത്തികയായി കൊണ്ടാടുന്നത്.
Follow us on :
Tags:
More in Related News
Please select your location.