Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 11:34 IST
Share News :
കോഴിക്കോട് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ആശയാടിത്തറ ഭദ്രമാക്കുന്നതിനും സംഘടനാ സംവിധാനം കൂടുതൽ ഉർജ്ജസ്വലമാക്കുന്നതിനും സംസ്ഥാന, ജില്ലാ മണ്ഡലം തലങ്ങളിൽ സംസ്ഥാനത്തുടനീളം രാഷ്ട്രീയ ശിൽപശാലകൾ സംഘടിപ്പിക്കുന്നു മൂന്നുമാസം നീണ്ടുനിൽക്കുന്ന പൊളിറ്റിക്കൽ വർക്ഷോപ്പിൻറെ സംസ്ഥാനതല ഉദ്‌ഘാടനം ജൂലൈ 29ന് തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കോഴിക്കോട് സരോജ് ഭവനിൽ (മുതലക്കുളം) സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരിക്കും.
മുഴുദിന വർക്ഷോപ്പിൽ എൽ.ഡി.എഫ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പാർട്ടി സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന ആഴത്തിലുള്ള ചർച്ചകൾ നടക്കും. ആറു സെഷനുകളിൽ പാർട്ടി നേതാക്കളും ഇടതുമുന്നണി നേതാക്കളും ക്ലാസുകൾ നയിക്കും മുതിർന്ന മാധ്യമ പ്രവത്തകൻ എം.വി. നികേഷ്‌കുമാർ "ഇടതുപക്ഷവും മാധ്യമങ്ങളും' എന്ന വിഷയത്തെക്കുറിച്ചും 'ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയം അധികരിച്ച് കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്‌ടർ കെ.ടി കുഞ്ഞിക്കണ്ണനും ചർച്ച നയിക്കും.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ പ്രസിഡണ്ട് - സെക്രട്ടറിമാർ, പോഷകഘടകം സംസ്ഥാന സാരഥികൾ തുടങ്ങിയ 250ലേറെ പ്രതിനിധികൾ പങ്കെടുക്കും.
കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിക്കുന്ന ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ കോഴിക്കോട് ജി.എസ്.ടി ആസ്ഥാനത്തിന് (മാനാഞ്ചിറ) മുന്നിൽ ധർണ നടത്തും മോദി സർക്കാറിൻ്റെ പക്ഷപാതപരവും ഫെഡറൽ വ്യവസ്ഥയെ കാറ്റിൽ പറത്തുന്നതുമായ സാമ്പത്തിക ഇടപെടലുകൾക്കെതിരെ വ്യാപക പ്രചരണത്തിന് ശിൽപശാലയിൽ അന്തിമരൂപം നൽകും
വാർത്താ സമ്മേളനത്തിൽ
അഹമ്മദ് ദേവർകോവിൽ എം.എൽ.എ (ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട്)
കാസിം ഇരിക്കൂർ (ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി)
ബി. ഹംസ ഹാജി (ഐ.എൻ.എൽ സംസ്ഥാന ട്രഷറർ), സി.എച്ച് ഹമീദ് മാസ്റ്റർ (ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട്)
ശോഭ അബൂബക്കർ ഹാജി (ഐ.എൻ.എൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്
Follow us on :
Tags:
More in Related News
Please select your location.