Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2024 20:35 IST
Share News :
കടുത്തുരുത്തി: തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു നടത്തുന്ന റാലികൾ, പൊതുയോഗങ്ങൾ എന്നിവയ്ക്കു മുൻകൂർ അനുമതി തേടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. അനുമതി ഇല്ലാതെ യോഗങ്ങളും റാലികളും നടത്തിയാൽ മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി കർശനനിയമ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ സുവിധ പോർട്ടൽ (https://suvidha.eci.gov.in/pc/public/login ) വഴി യോഗങ്ങൾ, റാലി,വാഹനങ്ങൾ, താൽക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ്, ലൗഡ്‌സ്പീക്കർ എന്നിവയ്ക്ക് അനുമതി തേടാം. പരിപാടി സംഘടിപ്പിക്കുന്നതിന് 48 മണിക്കൂർ മുമ്പ് അപേക്ഷ നൽകണം.
രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി;
ജില്ലയിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥർ
കോട്ടയം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക്് 7524 ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. രണ്ടാം ഘട്ട റാൻഡമൈസേഷനിലൂടെയാണ് മണ്ഡലങ്ങളിലേയ്ക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചത്. 1881 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 3762 പോളിങ് ഓഫീസർമാരെയും നിയോഗിച്ചു. ഓർഡർ സോഫ്റ്റ്വേറിലൂടെ ശേഖരിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉപയോഗിച്ചാണ് പോളിങ് ഡ്യൂട്ടിക് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അടുത്തദിവസം മുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 18,19,20 തിയതികളിൽ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ ഇവർക്കുള്ള പരിശീലനം നൽകും. ആദ്യഘട്ടം പരിശീലനം ഏപ്രിൽ 3,4,5 തിയതികളിലായി പൂർത്തീകരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.