Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 17:34 IST
Share News :
വൈക്കം: നേരേ കടവ്-മാക്കേകടവ് ചങ്ങാട സർവ്വീസ് ആഴ്ചകളായി നിലച്ചതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് നേരേ കടവ് 16, 17 വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഉദയനാപുരം പഞ്ചായത്താഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണനടത്തി. ദിവസേന നൂറുകണക്കിന് യാത്രക്കാരും ടൂവീലർ അടക്കമുള്ള വാഹനങ്ങളും അക്കരെ പഠിക്കാൻ പോകുന്ന വിദ്യാത്ഥികളും, തൊഴിലാളികളും അടക്കം മറുകര എത്താൻ കഷ്ടപ്പെടുമ്പോൾ ഇതിൻ്റെ ചുമതലയുള്ള പഞ്ചായത്തുകൾ നോക്കുകുത്തിയാവുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്തും - തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിവരുന്ന നേരേ കടവ്-മാക്കേകടവ് ചങ്ങാട സർവ്വീസ് നിലച്ചിട്ട് രണ്ടാഴ്ചയിലധികമായി. ഇരു പഞ്ചായത്തുകളുടെയും സംയുക്ത കമ്മറ്റിയുടെ നിയന്ത്രണത്തിലാണ് ലേലനടപടികളും സർവ്വീസും നടന്നു വരുന്നത്. 2024-ൽ ലേലം പോയിരിക്കുന്നത് 22 ലക്ഷം രൂപയ്ക്കാണ്. രണ്ടാഴ്ചയായി സർവ്വീസ് മുടങ്ങിയിട്ടും യാത്രാക്ലേശം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത ഉദയനാപുരം പഞ്ചായത്ത് ഭരണസമതിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് കോൺഗ്രസ്സ് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉദയനാപുരം പഞ്ചായത്താഫീസ് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് പി. എസ്സ്. സുദേവൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ,മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോർജ്ജ്, വി.ബിൻസ്, വി. എസ്സ്. സന്തോഷ്, കെ.വി. ചിത്രാംഗദൻ മോഹനൻ ചായപ്പള്ളി, രാധാമണി സദാനന്ദൻ, കെ.കെ. ചന്ദ്രൻ, തോമസ് നാൽപ്പതിൽ തറ, എം. അശോകൻ, റ്റി.പി. രാജലക്ഷ്മി, റ്റി.പി. കുട്ടൻ,സി. ഉത്തമൻ, മിനിതങ്കച്ചൻ കെ.എസ്സ്. സജീവ്, ആർ. ഭാസ്ക്കരൻ, സി.എൻ. പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.