Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലപ്പിള്ളിയിൽ ആർ.ആർ.ടി അനുവദിക്കാൻ മന്ത്രിസഭ തീരുമാനം

30 May 2024 21:26 IST

ENLIGHT REPORTER KODAKARA

Share News :


 മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ഒമ്പത് റാപ്പിട് റെസ്പോൺസ് ടീം (ആർ.ആർ. ടി ) രൂപീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ചാലക്കുടി ഫോറെസ്റ്റ് ഡിവിഷനിന് കീഴിലുള്ള പുതുക്കാട് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പാലപ്പിള്ളിയിൽ പുതിയ ആർ ആർ ടി രൂപീകരിക്കുമെന്ന് കെ കെ രാമചന്ദ്രൻ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മനുഷ്യ വന്യജീവി സംഘർഷം ഏറെ കൂടുതലുള്ള പ്രദേശമാണ് പാലപ്പള്ളി. രണ്ടു വർഷത്തിനിടയിൽ 6 വിലപ്പെട്ട മനുഷ്യജീവനുകളാണ് ഈ മേഖലയിൽ നഷ്ടപ്പെട്ടത്. അടിക്കടിയുള്ള മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആർ.ആർ.ടി അനുവദിക്കണമെന്ന കെ.കെ രാമചന്ദ്രൻ എംഎൽഎയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പാലപിള്ളിയിൽ ആർ ആർ ടി അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് യാഥാർത്ഥ്യമായതായും കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. ഇതിന്റെ നടത്തിപ്പിനായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ എന്നിവരുടെ തസ്തികകൾ സൃഷ്ടിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Follow us on :

More in Related News