Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാൽപത്തിയേഴ് വർഷങ്ങൾക്ക് ശേഷം അവർ ഒരുമിച്ച്കൂടി .....

25 Nov 2024 11:47 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ:1977 കാലഘട്ടത്തിൽ കലയന്താനി സെൻ്റ് ജോർജ് ഹൈസ്കൂളിൽ പത്താംതരത്തിൽ പഠിച്ചിറങ്ങയവരുടെ പൂർവ്വ വിദ്യർത്ഥിസംഗമം തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടന്നു. നീണ്ട നാൽപത്തിയേഴ് വർഷങ്ങൾക്കിടയിൽ ഏഴാം തവണയാണ് ഇവർ ഒരുമിച്ച് കൂടുന്നത്. തങ്ങളുടെ സ്കൂൾ പഠനകാലത്തെ സുഹൃത്ത്ക്കളെ കണ്ടതിൻ്റെ സന്തോഷത്തിലായിരുന്നു പലരും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും, സ്കൂൾ പഠനകാലത്തെ അനുഭവങ്ങളും, സന്തോഷവും പങ്കുവെച്ചും കലാപരിപാടികൾ അവതരിപ്പിച്ചും, ഒന്നിച്ചുള്ളചിത്രങ്ങൾ പകർത്തിയും അവർ

ഒരുദിനം ഒരുമിച്ച് ചിലവൊഴിച്ചു. ബാച്ചിന്റെ ഏഴാം വാർഷികമാണ് നടന്നത്. പൂർവ വിദ്യാർത്ഥി സംഗമം ഡോ.ഒ.റ്റി.ജോർജ് ഉദ്ഘാടനം ചെയ്തു. സിറിയക് വലിയമരുതുങ്കൽ ആധ്യക്ഷത വഹിച്ചു. ടിസ്സൺ തച്ചങ്കിരി, ജോണപ്പൻ നിരപ്പിൽ, ജോസ് ഓണിവേലിൽ,അബാസ് പഴയിരി, ജോണിപള്ളം, അവറാൻകുട്ടി, സാവിയോ കുടിയത്ത് കൊഴുപ്പിൽ, ഷേർളി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News