Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് വ്യാഴാഴ്ച

01 May 2024 14:50 IST

Jithu Vijay

Share News :

മലപ്പുറം : വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് വ്യാഴാഴ്ച നടക്കും.

 മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കാണ് മെയ് രണ്ടിനു വൈകിട്ട് ആറുമണിക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.


ബാങ്ക് ഉപഭോക്താക്കൾക്കായുള്ള ഈ പരമ്പരയിലെ കഴിഞ്ഞ ക്ലാസുകൾ  ഏപ്രിൽ 17, 27, 29 തീയതികളിൽ 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകൾക്കായി സംഘടിപ്പിച്ചിരുന്നു. സൈബര്‍ ഡിവിഷനിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ് നയിക്കുന്നത്. പോലീസിലെയും വിവിധ ബാങ്കുകളിലെയും മുതിർന്ന ഓഫീസർമാരും സൈബർ വിദഗ്ധരും പങ്കെടുക്കും. കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ക്ലാസ് തത്സമയം കാണാം.

 


Follow us on :

Tags:

More in Related News