Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ നഗര സഭയിലെ തെരുവു വിളക്ക് അറ്റകുറ്റപ്പണി: എൽ.ഡി.എഫ്-യു. ഡി.എഫ് കൂട്ടുകെട്ടിൽ വൈകുന്നു

11 Dec 2024 21:21 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: തൊടുപുഴ നഗര സഭയിലെ

35 വാർഡുകളിലും നഗരത്തിലും തെ രുവുവിളക്ക് അറ്റകുറ്റപ്പണി പദ്ധതി നടപ്പാക്കുന്നതിനുവേണ്ട കരാർ നടപടികൾ എൽ.ഡി.എഫ്-യു. ഡി.എഫ്. കൂട്ടുകെട്ടിൽ വൈകുന്നുവെന്ന് ബി.ജെ.പി.

നഗരത്തെ ഇരുട്ടിലാക്കുന്ന നടപടിയാണ് എൽ.ഡി.എഫ്.-യു.ഡി .എഫ്. കൗൺസിലർമാർ ചെയ്തത്. ദീർഘനാളായി വൈകി ടെൻഡർ ചെയ്തിട്ട് ലോവസ്റ്റ് ടെൻഡർ ചെയ്തവരെ അയോഗ്യനാക്കി സെക്കൻഡ് ലോവസ്റ്റുകാരന് ടെൻഡർ ഉറപ്പിക്കാൻ കൗൺസിൽ യോഗത്തിൽ ഇരുകക്ഷിയിലേയും കൗൺസിലർമാർ ഒറ്റക്കെട്ടാണെന്നും ഈ നടപടി നഗരത്തെ ഇരുട്ടിലാക്കുമെന്നും ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു.

തെരുവുവിളക്ക് പ്രവർത്തിപ്പിക്കുന്നതിന് 60 ലക്ഷം രൂപ വക ഇരുത്തയിട്ട് ഒൻപതുമാസം കഴി

ഞ്ഞു. ഇപ്പോൾ കരാർ നടപടികൾ പൂർത്തിയാക്കി ഒൻപത് ശതമാനം കുറച്ച് ഒരുകരാറുകാരൻ വിളിച്ചിട്ട് ആ കരാറുകാരന് യോഗ്യത ഇല്ലെന്ന് പറഞ്ഞ് സെക്കൻഡ് ലോവസ്റ്റ് വിളിച്ചയാളെ ഉറപ്പിക്കാൻ കൗൺ സിലിൽ അജണ്ട വന്നു. ഇദേഹത്തിന് നിയമാനുസൃത  

ലൈസൻസ് ഉണ്ടായിട്ടും

എന്നാൽ, ചർച്ചയിൽ ഇയാൾക്ക് കരാർ നൽകുന്നത് ചില കൗൺസിലർമാരും എതിർത്തു. ഇടത്-വലത് കൗൺസിലർമാരു ടെ തീരുമാനം ഇനിയും വഴിവിളക്ക് ടെൻഡർ നടപടികൾ രണ്ടുമാസ ത്തോളം വൈകുന്നതിന് കാരണമാകുമെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി. കൗൺസിലർമാരായ ടി.എസ്.രാജൻ, ജിതേഷ് സി. ഇഞ്ചക്കാട്ട്, ബിന്ദു പത്മകുമാർ, ജിഷ ബിനു, കവിത വേണു, ശ്രീലക്ഷമി സുദീപ്, ജയലക്ഷമി ഗോപൻ എന്നിവർ പറഞ്ഞു.

Follow us on :

More in Related News