Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 15:36 IST
Share News :
തിരുവനന്തപുരം : കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കായിക മേളയുടെ പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പു പറഞ്ഞാൽ കായിക മേളയിൽ വരാമെന്നും ശിവൻകുട്ടി പറഞ്ഞു. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി വിശദീകരിച്ചിരുന്നു.
അതേസമയം വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് അഭിഭാഷകനായ വി.ആര് അനൂപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചേലക്കരയിലെ പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.