Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 16:49 IST
Share News :
വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിക്കു സമീപം മുപ്ലി പുഴയില്‍ രൂപപ്പെട്ട മണ്‍തുരുത്ത് നീക്കം ചെയ്യാന്‍ തീരുമാനം. ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുഴയുടെ നീരൊഴുക്ക് തടസമാകും വിധം അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ ഇരു കരകളിലേക്കും നിക്ഷേപിക്കുന്നതിന് വനം വകുപ്പ് എന്‍.ഒ.സി നല്‍കും. അഡീഷനല്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഹൈഡ്രോളജി വകുപ്പിന്റെയും വനം വകുപ്പിന്റെയും മേല്‍നോട്ടത്തിലാണ് എക്കല്‍ നീക്കം ചെയ്യുക. 2018ലെ പ്രളയത്തെ തുടര്‍ന്നാണ് മുപ്ലി പുഴയില്‍ എക്കല്‍മണ്ണ് അടിഞ്ഞുകൂടി തുരുത്ത് രൂപപ്പെട്ടത്. തുടര്‍ന്നുള്ള ഓരോ മഴക്കാലത്തും ഇതില്‍ കൂടുതല്‍ എക്കല്‍ വന്നടിഞ്ഞ് തുരുത്ത് കൂടുതല്‍ വിസ്തൃതമായി. ഇത് പുഴയുടെ നീരൊഴുക്കിന് തടസമാവുകയും കോളനയിലേക്ക് വെള്ളം കയറാന്‍ കാരണാകുകയും ചെയ്തു. പുഴയിലെ തുരുത്ത് നീക്കം ചെയ്യാത്തുമൂലം ആദിവാസി കുടുംബങ്ങള്‍ വലിയ ദുരിതമാണ് നേരിട്ടിരുന്നത്. 2022ലെ മഴക്കാലത്ത് കോളനിയിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടത്തെ കുടുംബങ്ങളെ ഏതാനും ദിവസത്തേക്ക് വെള്ളിക്കുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. വനത്തില്‍ ഉരുള്‍പൊട്ടലുണ്ടാകുകയോ തുടര്‍ച്ചയായി മഴ കനത്തുപെയ്യുകയോ ചെയ്താല്‍ മുപ്ലി പുഴയിലുണ്ടാകുന്ന മലവെള്ളപാച്ചില്‍ കാരിക്കടവ് കോളനിയിലുള്ളവരെ ഇത്തരത്തില്‍ ദുരിതത്തിലാക്കാറുണ്ട്. മഴക്കാലത്ത് പുഴ തുരുത്തിന് ഇരുവശത്തേക്കും വഴിമാറി ഒഴുകാന്‍ തുടങ്ങിയതോടെ കോളനിയുടെ അതിര്‍ത്തിയിലുള്ള കൃഷിഭൂമി ഇടിഞ്ഞു നശിക്കാനും കാരണമായി. മലവെള്ളം പുഴയിലൂടെ ശരിയായി ഒഴുകിപോകാന്‍ കഴിയാതെ ദിശമാറി ഒഴുകിയതുമൂലം വ്യാപകമായി ബണ്ട് ഇടിഞ്ഞ് നശിച്ചിരുന്നു. വൈകിയാണെങ്കിലും പുഴയില്‍ രൂപപ്പെട്ട മണ്‍തുരുത്ത് നീക്കം ചെയ്യാനുള്ള തീരുമാനം ആദിവാസി കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയാണ്. മഴ ശക്തിപ്രാപിക്കും ഈ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷയാണ് കാരിക്കടവിലെ ആദിവാസി കുടുംബങ്ങള്‍ക്കുള്ളത്.
Follow us on :
Tags:
More in Related News
Please select your location.