Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐഎം തിരൂരങ്ങാടി ഏരിയ സമ്മേളനം നവംബർ 13 മുതൽ 15 ചെമ്മാട് സി കെ ബാലൻ നഗറിൽ

11 Nov 2024 23:01 IST

Jithu Vijay

Share News :

തിരൂരങ്ങാടി: സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തിരൂരങ്ങാടി ഏരിയ സമ്മേളനം ഈ മാസം 13, 14, 15 തീയതികളിൽ ചെമ്മാട് സി കെ ബാലൻ നഗറിൽ (സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ) വെച്ച് നടക്കും. 

 പതിമൂന്നാം തീയതി ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ദീപശിഖ, കൊടിമര, പതാക ജാഥകൾ പ്രയാണമാരംഭിക്കും. ദീർഘകാലം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിൻ്റെ വസതിയിൽ നിന്ന് ഏരിയ കമ്മിറ്റി അംഗം ടി കാർത്തികേയൻ ക്യാപ്റ്റനും എം പി ഇസ്മായിൽ മാനേജറുമായുള്ള ദീപശിഖ ജാഥ ആരംഭിക്കും. ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്യും. ജാഥ, കക്കാട്, തിരൂരങ്ങാടി, ആസാദ്നഗർ വഴി ചെമ്മാട് എത്തും. കൊടിമര ജാഥ താനൂർ ഏരിയ സെക്രട്ടറിയായിരുന്ന നീലമനയിൽ നരസിംഹം എമ്പ്രാന്തിരിയുടെ വസതിയിൽ നിന്നും ആരംഭിക്കും. ഏരിയ കമ്മിറ്റി അംഗം കെ ഉണ്ണികൃഷ്ണൻ ക്യാപ്റ്റനും, പി സാഹിർ മാനേജറുമായുള്ള ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഖലിമുദ്ദീൻ ഉദ്ഘാടനം ചെയ്യും. പൂക്കിപ്പറമ്പ്, വെന്നിയൂർ, കക്കാട്, തിരൂരങ്ങാടി വഴി ചെമ്മാട് എത്തും.


മുൻ ജില്ലാ കമ്മിറ്റി അംഗവും തിരൂരങ്ങാടിയിൽ പാർട്ടി കെട്ടിപ്പിടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സി കെ ബാലന്റെ വീട്ടിൽ നിന്ന് ഏരിയ കമ്മിറ്റി അംഗം സി സിറാജുദ്ദീൻ ക്യാപ്റ്റനും, എം ബൈജു മാനേജറുമായുള്ള പതാക ജാഥയും ആരംഭിക്കും ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്യും. പരപ്പനങ്ങാടി, പാലത്തിങ്ങൽ, കരിപറമ്പ് വഴി ചെമ്മാട് എത്തി മൂന്ന് ജാഥകളും സംഗമിച്ച് പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിലെത്തും. സ്വാഗതസംഘം ചെയർമാൻ കെ രാമദാസ് പതാക ഉയർത്തും. 


 വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു

 ഉദ്ഘാടനം ചെയ്യും, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വി രമേശൻ ജില്ലാ കമ്മിറ്റി അംഗം വി പി സോമസന്ദരൻ എന്നിവർ പങ്കെടുക്കും.


 വെള്ളിയാഴ്ച വൈകിട്ട് 4 .30ന് കരിപറമ്പത്ത് നിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ റെഡ് വളണ്ടിയർ മാർച്ചും പൊതുപ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം ഡോ: കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, ജയിക്ക് സി തോമസ്, ഇ ജയൻഎന്നിവർ സംസാരിക്കും. തുടർന്ന് ഗാനമേളയോടെയുള്ള കലാപ്രകടനങ്ങൾ അരങ്ങേറും. പത്രസമ്മേളനത്തിൽ ഏരിയ സെക്രട്ടറി തയ്യിൽ അലവി, സ്വാഗതസംഘം ചെയർമാൻ കെ രാമദാസ്, ഏരിയാ കമ്മറ്റി അംഗം അഡ്വ: സി ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു

Follow us on :

More in Related News