Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിറവി വായനശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

14 Apr 2024 11:47 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



പിറവി കലാ സാംസ്‌ക്കാരിക വേദി വായനശാലയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ശില്പി ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കറുടെ 133-ാം ജയന്തിയുടെ ഭാഗമായി ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍ പി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ മറ്റത്തൂര്‍ നേതൃസമിതി കണ്‍വീനര്‍ ഹക്കീം കളിപറമ്പില്‍, വായനശാല പ്രസിഡണ്ട് എന്‍ എസ് വിദ്യാധരന്‍, സെക്രട്ടറി വി എസ് സുബീഷ് , വൈസ് പ്രസിഡണ്ട് ടി എം ശിഖാമണി എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News