Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2024 18:50 IST
Share News :
‘കുടി’ക്ക കുറവില്‍
നാട് ചൂടിൽ വെന്തുരുകുമ്പോഴും ‘കുടി’യിൽ റെക്കോഡിട്ട് മലയാളികൾ. വേനൽ ശക്തമാകുമ്പോൾ മദ്യവിൽപന കുറയുമെന്ന പൊതുധാരണയാണ് മദ്യപർ തെറ്റിച്ചത്. വിദേശ മദ്യവിൽപനയിൽ മുൻ വർഷത്തേക്കാൾ വർധനവുണ്ടായതായാണ് ബിവറേജസ് കോർപറേഷന്റെ (ബെവ്കോ) കണക്കുകൾ വ്യക്തമാക്കുന്നത്.
2023 മാർച്ചിൽ സംസ്ഥാനത്ത് 1384 കോടി രൂപയുടെ മദ്യം വിറ്റപ്പോൾ ഈ വർഷം മാർച്ചിൽ അത് 1453 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 1387 കോടിയുടെ മദ്യം വിറ്റ സ്ഥാനത്ത് ഈ വർഷം ഏപ്രിൽ രണ്ടുമുതൽ 29 വരെ 1467 കോടി രൂപയുടെ മദ്യവിൽപന നടന്നു. രൂക്ഷമായ ചൂട് രേഖപ്പെടുത്തിയ മാർച്ച്, ഏപ്രിൽ മാസത്തിൽ 3280 കോടി രൂപയുടെ മദ്യവും ബിയറുമാണ് ബെവ്കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 3148 കോടി രൂപയുടേതായിരുന്നു. 132 കോടി രൂപയുടെ അധിക മദ്യമാണ് രണ്ടുമാസംകൊണ്ട് വിറ്റത്.
ഉത്സവാഘോഷങ്ങൾ, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ എന്നിവ മദ്യവിൽപന കൂടാൻ കാരണമായതായി പറയുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ സംസ്ഥാനത്ത് മദ്യവിൽപന കൂടിയതായും കണക്കുകൾ കാണിക്കുന്നു.
ഘട്ടംഘട്ടമായി മദ്യവർജനം നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി എത്തിയ സർക്കാർ ഭരിക്കുമ്പോഴാണ് മദ്യവിൽപനയിലെ വർധന. എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കിവരുന്ന ‘ഡ്രൈ ഡേ’ ഒഴിവാക്കാനുള്ള നീക്കങ്ങളും സർക്കാർതലത്തിൽ നടക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ മാർച്ചിൽ 170 കോടിയുടെ ബിയർ വിൽപന നടന്ന സ്ഥാനത്ത് ഈ വർഷം മാർച്ചിൽ അത് 155 കോടിയായി കുറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.