Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 19:55 IST
Share News :
മുക്കം: (കോഴിക്കോട്) വീട് കുത്തി പൊളിച്ച് കള്ളൻ അകത്ത് കടന്ന് മോഷണം .കൈതപ്പൊയിൽ വേഞ്ചേരിയിൽ അബ്ദുള്ള പയ്യമ്പടിയുടെ വീട്ടിൽ ചൊവ്വാഴ്ച്ച രാത്രി 12.30 ന് ശേഷമാണ് മോഷണം ' കുടുംബം വീട് പൂട്ടി ഒരാഴ്ച്ച മുമ്പ് ഉംറ കർമ്മം നിർവ്വിക്കാൻ പോയതായിരുന്നു. വീട് അടച്ചിട്ടതായിരുന്നു. വീട്ടിലെ സി.സി.ടി.വി വീട്ടുടമസ്ഥന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചതാണ്. സി.സി.ടി.വി കട്ടായപ്പോൾ വിദേശത്ത് നിന്ന് നാട്ടിലെ ബന്ധുക്കളെ വിളിച്ച് പറഞ്ഞത് പ്രകാരം ബന്ധുക്കൾ സ്ഥലത്ത് പോയി നോക്കിയപ്പോഴാണ് വീടിൻ്റെ വാതിൽ പൊളിച്ചതായി കണ്ടത്. വീട്ടിൽ നിന്നും 7000- സൗദി റിയാൽ, 2500 ഈജിപ്ഷ്യൻ പൗണ്ട്, 200- യു.എസ്. ഡോളർ, ഒരു ലക്ഷം ഇന്ത്യൻ രൂപ, മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ, ഒരു ഐ ഫോൺ എന്നിവ മോഷണം പോയതായാണ് മൊഴിയിൽ പറയുന്നത്. വീടിൻ്റെ മുൻവശം വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് വീടിൻ്റെ താഴെ നിലയിലെ രണ്ട് ബെഡ് റൂമുകളിൽ കയറിയതായാണ് കാണുന്നത്. ഒരു ബെഡ് റൂമിൻ്റെ വാതിലിൻ്റെ ലോക്ക് പൊട്ടിച്ചതായി കാണുന്നുണ്ട്. മറ്റേ ബെഡ് റൂമിൻ്റെ ഡോർ വീട്ടുകാർ അടച്ചിരുന്നില്ലായെന്നാണ് അറിയുന്നത്. ബെഡ് റൂമുകളിലെ അലമാരയുടെ വലിപ്പുകളും കട്ടിലിൻ്റെ സൈഡിലെ വലിപ്പുകളും തുറന്നിടുകയും അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്.
ഒരു സി.സി.ടി.വി ക്യാമറ പൊട്ടിച്ചെടുത്ത് നിലത്തിടുകയും മറ്റൊന്ന് തിരിച്ചു വെക്കുകയും ചെയ്തിട്ടുണ്ട്. വീട്ടുടമസ്ഥനായ അബ്ദുള്ള എന്നയാൾ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും ആഗസ്റ്റ് 14 നാണ് ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പോയതാണ്. പോലീസ്സ് കേ മെടുത്ത് അന്വ ഷണം ഉർജ്ജിതമാക്കി വിരൽ അടയാള വിദഗ്ധരും, പോലീസ് നായ സ്ക്വാഡും സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.
Follow us on :
Tags:
More in Related News
Please select your location.