Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 17:09 IST
Share News :
കടുത്തുരുത്തി: 2024-25 അധ്യയനവർഷത്തിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഇതുവരെ അപേക്ഷ നൽകാത്തവർക്കായി കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ 29, 30 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. രണ്ടുവർഷ ഐ.ടി.ഐ.(50 ശതമാനം മാർക്ക്), പ്ലസ്ടു, വി.എച്ച്.എസ്.ഇ.എന്നിവയിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീവിഷയങ്ങൾക്ക് ആകെ 50 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിലവിൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. നിലവിൽ പ്രവേശനം ലഭിച്ച് സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.
പുതിയ അപേക്ഷകൾ www.polyadmission.org/let എന്ന വെബ്‌സൈറ്റിലൂടെയും കോളേജിൽ നേരിട്ടെത്തിയും നൽകാം. പ്രവേശനം ലഭിച്ചാൽ ഫീസടയ്ക്കൽ ഓൺലൈൻ ആയതിനാൽ 14105 രൂപ ബാലൻസുള്ള എ.ടി.എ.കാർഡ് കരുതണം. പി.ടി.എ.ഫണ്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പമെത്തണം. മറ്റ് പോളികളിൽ പ്രവേശനം നേടിയവർ അഡ്മിഷൻ സ്ലിപ്പും പി.ടി.എ.ഫണ്ടും കരുതണം.
മൂന്നുവർഷ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ
കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ 2024-25 അധ്യയനവർഷത്തിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സിലേക്ക് 29, 30, 31 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും പുതിയതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. www.polyadmission.org എന്ന വെബ്‌സൈറ്റിലൂടെയും കോളേജിലെ ഹെൽപ് ഡെസ്‌ക് മുഖേനയും മുൻകൂട്ടി അപേക്ഷ നൽകാം. പ്രവേശനത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തണം. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് എ.ടി.എം.കാർഡ് മുഖേന അടയ്ക്കണം. പി.ടി.എ.ഫണ്ട്, യൂണിഫോം ഫീസ് എന്നിവ തുകയായി അടയ്ക്കാം. മറ്റ് പോളികളിൽ പ്രവേശനം നേടി സ്ഥാപനമാറ്റത്തിന് വരുന്നവർ അഡ്മിഷൻ സ്ലിപ്പ്, പി.ടി.എ.ഫണ്ട് എന്നിവ കരുതണം. ഫോൺ: 9496222730.
Follow us on :
Tags:
More in Related News
Please select your location.