Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കൗണ്ടിംഗ് സെന്റര്‍ ആയ സെയിന്റ് അലോഷ്യസ് സ്കൂളിലെ വോട്ടെണ്ണൽ സജ്ജീകരണങ്ങള്‍ വിലയിരുത്തി.

25 May 2024 10:27 IST

R mohandas

Share News :

കൊല്ലം: ലോക്‌സഭാ തിരഞ്ഞുടുപ്പിന്റെ വോട്ടെണ്ണലിനായിയുള്ള കൊല്ലം ജില്ലയില്‍ സജ്ജമാക്കിയ ക്രമീകരണങ്ങള്‍ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നത് എന്ന് അഡിഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ. അദീല അബ്ദുല്ല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിനൊപ്പം കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കൗണ്ടിംഗ് സെന്റര്‍ ആയ സെയിന്റ് അലോഷ്യസ് സ്‌കൂള്‍ സന്ദര്‍ശിച്ച് വോട്ടെണ്ണലിനായി നവീനമായ 'ജര്‍മന്‍ ഹാങ്ങര്‍ ' ഉപയോഗിച്ചുള്ള കൗണ്ടിംഗ് സെന്റര്‍ മികച്ചതാണെന്ന് വിലയിരുത്തി .

ലോക്‌സഭാ മണ്ഡല പരിധിയിലുള്ള ഏഴു അസംബ്ലി മണ്ഡലനങ്ങളുടെ സ്‌ട്രോങ്ങ് റൂമുകള്‍ സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ ഉറപ്പാക്കി .സുരക്ഷയ്ക്കായി സംസ്ഥാന - ദേശിയ പോലീസ് ഉദ്യോഗസഥരുടെ വിന്യാസം കൃത്യമായി നടത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നു നിര്‍ദേശിച്ചു. .തിരഞ്ഞെടുപ്പ് ദിവസം പോലെ കുറ്റമറ്റതായി ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കണമെന്നും വ്യക്തമാക്കി. സിറ്റി പോലീസ് കമ്മിഷണര്‍ വിവേക് കുമാര്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം. സി.എസ്.അനില്‍, ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, അസംബ്ലി മണ്ഡലങ്ങളുടെ എ.ആര്‍.ഓ. മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Follow us on :

More in Related News